സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് : 1,054 ഒഴിവുകൾ
കേന്ദ്ര ആഭ്യന്തര വകുപ്പിൽ സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് തസ്തികകളിലെ 1,054 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്റലിജൻസ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്- 1,054 ഒഴിവ്
യോഗ്യത: അംഗീകൃത വിദ്യാഭ്യാസ ബോർഡിൽനിന്ന് പത്താംക്ലാസ് പാസ്. ഏതെങ്കിലും പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം
പ്രായം: 27 വയസ്.
അപേക്ഷാ ഫീസ്: 50 രൂപ. എസ്സി, എസ്ടി, വിമുക്തഭടൻ, വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.mha.gov.in / www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.
കൂടുതൽ വിവരങ്ങൾക്ക് www.mha.gov.in / www.ncs.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.