സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് – പി.എസ്.സി അപേക്ഷ ക്ഷണിച്ചു
സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് ഉൾപ്പെടെ 19 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസറ്റ് തീയതി: 14.12.2017, അവസാന തീയതി: 17.01.2017 രാത്രി 12 മണി
ജനറല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാന തലം)
കാറ്റഗറി നമ്പര്‍:541/2017
മെഡിക്കല്‍ ഓഫീസ൪ (ആയുര്‍വേദം)/ അസിസ്റ്റന്‍റ ഇന്‍ഷുറന്‍സ് മെഡിക്കൽ ഓഫീസര്‍(ആയുര്‍വേദം), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്
ഒന്നാം വിഭാഗം (നേരിട്ടുള്ള നിയമനം)
ശമ്പളം: 39500 – 83000 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിക്കപ്പെടാവുന്നവ
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: മെഡിക്കൽ ഓഫീസ൪ (ആയുര്‍വേദം) ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസി൯ 19-41. (2.1.1976 -1.1.1998 നും ഇടയില്‍ ജനിച്ചവര്‍)
അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കൽ ഓഫീസര്‍(ആയുര്‍വേദം) ഇന്‍ഷുറന്‍സ് മെഡിക്കൽ സര്‍വീസ്-21-42 (2.1.1975 നും 1.1.1996 നും ഇടയില്‍ ജനിച്ചവര്‍)
പട്ടികജാതി/പട്ടികവര്‍ഗ്ഗം , മറ്റു പിന്നോക്കം എന്നീ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത ഇളവുണ്ടാകും.
യോഗ്യതകള്‍: കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയിൽ നിന്നും നേടിയതോ അല്ലെങ്കില്‍ അംഗീകരിച്ചിട്ടുള്ളതോ ആയ ആയുര്‍വേദത്തിലുള്ള ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ട്രാവന്‍കൂ൪ കൊച്ചിന്‍ മെഡിക്കൽ കൌണ്‍സിലിൽ ഉള്ള’A’ Class Registration.
കാറ്റഗറി നമ്പര്‍:542/2017
മെഡിക്കല്‍ ഓഫീസ൪ (ഹോമിയോ)/ അസിസ്റ്റന്‍റ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ), ഹോമിയോപ്പതി/ ഇന്‍ഷുറന്‍സ് മെഡിക്കൽ സര്‍വീസസ്
ഒന്നാം വിഭാഗം (നേരിട്ടുള്ള നിയമനം)
ശമ്പളം: 39500 – 83000 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍.
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 21-42 (1.1.1996 നും 2.1.1976 നും ഇടയില്‍ ജനിച്ചവര്‍)
പട്ടികജാതി/പട്ടികവര്‍ഗ്ഗം , മറ്റു പിന്നോക്കം എന്നീ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത ഇളവുണ്ടാകും.
യോഗ്യതകള്‍: കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയിൽ നിന്നും നേടിയ ഹോമിയോപ്പത്തിയിലുള്ള ബിരുദം. അല്ലെങ്കില്‍ ഹോമിയോപ്പതിയിലുള്ള കേരള ഗവര്‍മെന്‍റ് നല്‍കുന്ന ഹോമിയോപ്പതിയിലുള്ള ഡിപ്ലോമ.
അല്ലെങ്കില്‍ സമയ ദൈര്‍ഘ്യത്തിലും ഹൌസ് സര്‍ജന്‍സിയിലും ഇന്‍റേൺഷിപ്പിലും മേല്‍പ്പറഞ്ഞതിന് തത്തുല്യമായി കേരള ഗവര്‍മെന്‍റ് അംഗീകരിച്ചിട്ടുള്ള ബിരുദം. ഈ യോഗ്യതകള്‍ ഹോമിയോപ്പതി സെന്‍ട്രൽ കൌണ്‍സിൽ ആക്റ്റ് 1973 ലെ ഷെഡ്യൂൾ 2 ൽ ഉള്‍പ്പെടുത്തിയിട്ടുല്ലതായിരിക്കണം.
ട്രാവന്‍കൂ൪ കൊച്ചിന്‍ മെഡിക്കൽ കൌണ്‍സിലിൽ ഉള്ള’A’ Class Registration
കാറ്റഗറി നമ്പര്‍:543/2017
മെഡിക്കല്‍ ഓഫീസ൪ (ഹോമിയോ)/ഹോമിയോപ്പതി
രണ്ടാം വിഭാഗം (തസ്തിക മാറ്റം വഴിയുള്ള നിയമനം)
ശമ്പളം: 39500 – 83000 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍.
പ്രായം: ബാധകമല്ല
നിയമന രീതി: വിഭാഗം രണ്ട്.- താഴെപ്പറയുന്ന രീതിയിൽ തസ്ഥികമാറ്റം വഴിയുള്ള നിയമനം.
ക്രമനമ്പര്‍, വിഭാഗങ്ങള്‍
(എ) ഹോമിയോപ്പതി വകുപ്പില്‍ ജോലി ചെയ്യുന്ന ഹോമിയോ നഴ്സുമാരില്‍ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം.
(ബി) ഹോമിയോപ്പതി വകുപ്പില്‍ ജോലി ചെയ്യുന്ന ഹോമിയോ ഫാര്‍മസിസ്റ്റുമാറില്‍ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം.
(സി) ഹോമിയോപ്പതി വകുപ്പില്‍ ജോലി ചെയ്യുന്ന ക്ലാര്‍ക്ക്മാരിൽ നിന്നും തസ്തികമാറ്റം വഴി ഉള്ള നിയമനം.
നേരിട്ടുള്ള നിയമനം.: തസ്തിക മാറ്റം വഴി ഹോമിയോപ്പത്തി വകുപ്പില്‍ ജോലി ചെയ്യുന്ന നഴ്സ് (ഹോമിയോ), ഫാര്‍മസിസ്റ്റ്(ഹോമിയോ), ഹോമിയോപ്പതി വകുപ്പില്‍ ജോലി ചെയ്യുന്ന ക്ലാര്‍ക്കുമാർ എന്നിവരിൽ നിന്നും 5:1:1 എന്നാ അനുപാതത്തിൽ നിയമനം നടത്തുന്നതാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ഏതെങ്കിലും വിഭാഗത്തില്‍ മതിയായ തോതിൽ ഉദ്യോഗാര്‍ത്ഥികളില്ലാതെ വന്നാൽ ആ ഒഴിവുകള്‍ പില്‍ക്കാലത്ത് തിരികെ നല്‍കുന്നതുമല്ല. തസ്തിക മാറ്റം വഴിയുള്ള നിയമനങ്ങള്‍ക്ക് സംവരണ ചട്ടങ്ങൾ ബാധകമല്ല. ഉദ്യോഗാര്‍ത്ഥിയുടെ നിയമന ശുപാര്‍ശ കര്‍ശണമായും റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റി അടിസ്ഥാനത്തിലായിരിക്കും.
ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റുകള്‍ പ്രാബല്യത്തിൽ വരുന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷവും ഏറ്റവും കൂടിയത് മൂന്നു വര്‍ഷവും നിലവിലിരിക്കുന്നതാണ്. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് എഴുതി അറിയിക്കുന്ന ഒഴിവുകളിലേക്ക് ഈ ലിസ്റ്റില്‍ നിനും നിയമനം നടത്തുന്നതാണ്.
യോഗ്യതകള്‍:
കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയിൽ നിന്നും ബി.എച്ച്.എം.എസ്.ബിരുദം അല്ലങ്കില്‍
കേരള ഗവര്‍മെന്‍റ് നല്‍കുന്ന ഹോമിയോപ്പതിയിലുള്ള ഡിപ്ലോമ. അല്ലെങ്കില്‍ സമയ ദൈര്‍ഘ്യത്തിലും ഹൌസ് സര്‍ജന്‍സിയിലും ഇന്‍റേൺഷിപ്പിലും മേല്‍പ്പറഞ്ഞതിന് തത്തുല്യമായി കേരള ഗവര്‍മെന്‍റ് അംഗീകരിച്ചിട്ടുള്ള ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.
ഈ യോഗ്യതകള്‍ ഹോമിയോപ്പതി സെന്‍ട്രൽ കൌണ്‍സിൽ ആക്റ്റ് 1973 ലെ ഷെഡ്യൂൾ -2 ൽ ഉള്‍പ്പെടുത്തിയിട്ടുല്ലതാകണം. (1972-ലെ സെന്‍ട്രൽ ആക്റ്റ് 59)
ഹൌസ് സര്‍ജന്‍സി /ഇന്‍റേൺഷിപ്പ് വിജയകരമായി പൂരത്തിയാക്കിയവരായിരിക്കണം.
ട്രാവന്‍കൂ൪-കൊച്ചിന്‍ മെഡിക്കൽ കൌസിലിൽ നിന്നുള്ള’എ’ ക്ലാസ് രജിസ്ട്രേഷന്‍.
ഹോമിയോപ്പതി സബോര്‍ഡിനേറ്റ് സര്‍വീസിൽ നഴ്സ് (ഹോമിയോ) ഫാര്‍മസിസ്റ്റ് (ഹോമിയോ), ഹോമിയോപ്പതി വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയിൽ അപ്രൂവ്ഡ് പ്രൊബേഷണ൪ അല്ലെങ്കിൽ ഫുൾ മെംബ൪ ആയിരിക്കേണ്ടതാണ്.
വകുപ്പ് മേധാവിയില്‍ നിന്ന് ലഭിച്ച ഒരു സര്‍വീസ് സര്‍ട്ടിഫിക്കറ്റ് കമ്മീഷന്‍ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്.
സര്‍വീസ് സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്കായി വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. www.kpsc.gov.in
കാറ്റഗറി നമ്പര്‍:544/2017
റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കേരള വനം വകുപ്പ്
റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഫോറസ്ട്രി ബിരുദമുള്ളവര്‍ക്ക് നീക്കി വച്ചിട്ടുള്ള ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളിൽ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രെഷന്‍ പദ്ധതി പ്രകാരം പി.എസ്.സി യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഡയറക്ട൪ ഓഫ് ഫോറസ്ട്രി എജുക്കേഷ൯ ഗവര്‍മെന്റ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ ഇന്ത്യ ഗവണ്മെന്‍റ് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന കാലപരിധിയോളമുള്ള റെയിഞ്ച് ഫോറസ്റ്റ് ഓഫീസേഴ്സ് കോഴ്സും തുടര്‍ന്ന്‍ വനം വകുപ്പില്‍ ഒരു വര്‍ഷത്തെ തിരഞ്ഞെടുപ്പ് ഡയറക്ടര്‍, ഫോറസ്ട്രി എജുക്കേഷ൯, മിനിസ്ട്രി ഓഫ് എന്‍വയോൺമെന്‍റ് & ഫോറസ്റ്റ്, ഗവണ്മെന്‍റ് ഓഫ് ഇന്ത്യ, കോഴ്സ് നടത്തിപ്പിനെ സംബന്ധിച്ച് , കാലാകാലം പുറപ്പെടുവിക്കുന്ന തീരുമാനങ്ങള്‍ക്ക് വിധേയമായിരിക്കും. ആധാര്‍ കാര്‍ഡുള്ള ഉദ്യോഗാര്‍ത്ഥികൾ തങ്ങളുടെ പ്രൊഫൈലില്‍ ആധാ൪ കാര്‍ഡ് തിരിച്ചറിയൽ രേഖയായി നല്‍കേണ്ടതാണ്.
ശമ്പളം: 39500-83000 രൂപ
ഒഴിവുകളുടെ എണ്ണം: 2(മുകളില്‍ പറഞ്ഞിട്ടുള്ള ഒഴിവുകള്‍, ഡയറക്ടര്‍, ഫോറസ്ട്രി എജുക്കേഷന്‍ മിനിസ്ട്രി ഓഫ് എന്‍വയോൺമെന്‍റ് & ഫോറസ്റ്റ് ഗവര്‍മെന്‍റ് ഓഫ് ഇന്ത്യയുടെ സീറ്റ് അലോട്ട്മെന്‍റ് തീരുമാനത്തിനനുസരിച്ച് മാറാവുന്നതാണ്.
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 19-31 (2.1.1986നും 1.1.1998 നും ഇടയില്‍ ജനിച്ചവര്‍)
യോഗ്യതകള്‍: വിദ്യാഭ്യാസ യോഗ്യത: കേരള അഗ്രിക്കള്‍ച്ച൪ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോറസ്ട്രിയിൽ ലഭിച്ച ബിരുദം. അഥവാ ഇന്ത്യ ഗവര്‍മെന്‍റിന്‍റെയോ കേരള ഗവര്‍മെന്‍റിന്‍റെയോ അംഗീകാരമുള്ള യൂണിവേഴ്സിറ്റി, സ്ഥാപനം, കല്‍പ്പിത സര്‍വകലാശാല എന്നിവയിൽ നിന്നുള്ള തത്തുല്യ യോഗ്യത.
ശാരീരിക യോഗ്യതകള്‍:താഴെപ്പറയുന്ന കുറഞ്ഞ ശാരീരിക യോഗ്യതകള്‍ കൂടി ഉണ്ടായിരിക്കണം.
പുരുഷന്മാര്‍ സ്ത്രീകള്‍
ഉയരം 163 സെ. മീ ഉയരം 150 സെ.മീ
നെഞ്ചളവ് 79 സെ.മീ (സാധാരണ)
നെഞ്ചളവ് വികാസം 5 സെ.മീ)
പട്ടിക ജാതി/പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയരം, നെഞ്ചളവ് എന്നിവയില്‍ യഥാക്രമം 5 സെ.എമീ, 2.5 സെ.മീ ഇളവ് ലഭിക്കുന്നതാണ്(നെഞ്ച് വികാസം ഏറ്റവും കുറഞ്ഞത് 5 സെ.മീ)
എല്ലാ പുരുഷ/സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കും താഴെപ്പറയുന്ന മെഡിക്കല്‍ യോഗ്യത ഉണ്ടായിരിക്കണം.
ചെവിക്ക് നല്ല കേള്‍വി ശക്തി ഉണ്ടായിരിക്കണം.
കണ്ണ്‍ കണ്ണടയില്ലാതെ തഴെ പറയുന്ന വിധത്തിലുള്ള കാഴ്ച ശക്തി ഉള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.
ദൂരക്കാഴ്ച 6/6 സ്നെല്ല൯
സമീപക്കാഴ്ച .5സ്നെല്ല൯
കളര്‍വിഷന്‍ പാടില്ല
പേശികളും സന്ധികളും തള൪വാദം പാടില്ലാത്തതും എല്ലാ സന്ധികളും ആയാസ രഹിതമായി ചാലിപ്പിക്കാവുന്നതുമായിരിക്കണം.
നാഡീവ്യൂഹം പൂര്‍ണ്ണ ക്ഷമത ഉള്ളതായിരിക്കണം. പകര്‍ച്ച വ്യാധികളില്‍ നിന്നും
മത്സര പരീക്ഷ: ഉദ്യോഗാര്‍ത്ഥികല്‍ താഴെപറയുന്ന വിഷയങ്ങളില്‍ നടത്തുന്ന പരീക്ഷക്ക് വിധേയരാകേണ്ടതാണ്. നിര്‍ബന്ധിത വിഷയങ്ങള്‍:
പോതിവിജ്ഞാനം 100 മാര്‍ക്ക്
ഇംഗ്ലീഷ്(സംഗ്രഹിച്ചെഴുത്ത്, ഉപന്യാസം തുടങ്ങിയവ) 100മാര്‍ക്ക്
ഐച്ഛിക വിഷയങ്ങള്‍: താഴെപ്പറയുന്ന രണ്ടു വിഷയങ്ങളിലുള്ള പരീക്ഷ 200 മാര്‍ക്ക് വീതം.
അഗ്രിക്കള്‍ച്ച൪, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ അപ്പ്ലിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ് (അഗ്രിക്കള്‍ച്ചര്‍/കെമിക്കല്‍/സിവില്‍/കമ്പ്യൂട്ടര്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ) എന്‍വയോൺമെന്‍റൽ സയന്‍സ്, ഫോറസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, വെറ്ററിനറി സയന്‍സ്, സുവോളജി (ഈ വിഷയങ്ങളുടെ നിലവാരം ബിരുദത്തിനു തുല്യമായിരിക്കും)
കാറ്റഗറി നമ്പര്‍: 545/2017
അസിസ്റ്റന്‍റ്/ഓഡിറ്റർ സെക്രട്ടറിയേറ്റ്/പി.എസ്.സി/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്(എറണാകുളം)/ലോക്കല്‍ ഫണ്ട് ഓഡിറ്റ്/വിജിലന്‍സ് ട്രിബ്യൂണൽ/സ്പെഷ്യല്‍ ജഡ്ജസ് & എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് (നേരിട്ടുള്ള നിയമനം)
ശമ്പളം: 27800-59400 രൂപ
ഒഴിവുകളുടെ എണ്ണം: കണക്കാക്കപ്പെട്ടിട്ടില്ല.
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18-36 (2.1.1981നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)
യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദം അഥവാ തത്തുല്യ യോഗ്യത.
കാറ്റഗറി നമ്പര്‍: 546/2017
അസിസ്റ്റന്‍റ്/ഓഡിറ്റർ സെക്രട്ടറിയേറ്റ്/പി.എസ്.സി/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്(എറണാകുളം)/ലോക്കല്‍ ഫണ്ട് ഓഡിറ്റ്/വിജിലന്‍സ് ട്രിബ്യൂണൽ/സ്പെഷ്യല്‍ ജഡ്ജസ് & എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ്(തസ്തിക മാറ്റം വഴി)
ശമ്പളം: 27800 – 59400 രൂപ
ഒഴിവുകളുടെ എണ്ണം: കണക്കാക്കപ്പെട്ടിട്ടില്ല.
നിയമന രീതി: താഴ്ന്ന ശമ്പളമുള്ള ഉദ്യോഗസ്ഥരിൽ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം.
പ്രായം: 18-40(2.1.1977 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍) വയസ്സിളവിനെ സംബന്ധിക്കുന്ന വ്യവസ്ഥകള്‍ ഈ നിയമനത്തില്‍ ബാധകമല്ല.
യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദം അഥവാ തത്തുല്യ യോഗ്യത.
കാറ്റഗറി നമ്പര്‍: 547/2017
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(ഇലക്ട്രോണിക് മെക്കാനിക്)
വ്യാവസായിക പരിശീലനം
ശമ്പളം: 26500 – 56700 രൂപ
ഒഴിവുകളുടെ എണ്ണം: 1(ഒന്ന്‍)
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 19-44(2.1.197 നും 1.1.1998 നും ഇടയില്‍ ജനിച്ചവര്‍)
യോഗ്യതകള്‍:
എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത
അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം പ്രസ്തുത ട്രേഡിലുള്ള മൂന്ന് വര്‍ഷത്തെ പരിചയവും. അല്ലെങ്കില്‍
അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ അപ്രന്‍റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം ഒരു വര്‍ഷത്തെ പരിചയവും.
അല്ലെങ്കില്‍ ഗവര്‍മെന്റ് അല്ലെങ്കില്‍ ഗവര്‍മെന്റ് അംഗീകൃത പൊളിടെക്നിക്കിൽ നിന്നും ലഭിച്ച അനുയോജ്യമായ എന്‍ജിനീയറിംഗ് ശാഖയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
കാറ്റഗറി നമ്പര്‍: 548/2017
ജൂനിയര്‍ ഇന്‍സ്ട്രക്ട൪ (ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്)
വ്യാവസായിക പരിശീലനം
ശമ്പളം: 26500 – 56700 രൂപ
ഒഴിവുകളുടെ എണ്ണം: 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 19 – 44(2.1.1973നും 1.1.1998 നും ഇടയില്‍ ജനിച്ചവര്‍) പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റും പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
യോഗ്യതകള്‍:
എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത
അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം പ്രസ്തുത ട്രേഡിലുള്ള മൂന്ന് വര്‍ഷത്തെ പരിചയവും. അല്ലെങ്കില്‍
അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ അപ്രന്‍റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം ഒരു വര്‍ഷത്തെ പരിചയവും. അല്ലെങ്കില്‍
ഗവര്‍മെന്റ് അല്ലെങ്കില്‍ ഗവര്‍മെന്റ് അംഗീകൃത പൊളിടെക്നിക്കിൽ നിന്നും ലഭിച്ച അനുയോജ്യമായ എന്‍ജിനീയറിംഗ് ശാഖയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
കാറ്റഗറി നമ്പര്‍: 549/2017
ജൂനിയര്‍ ഇന്‍സ്ട്രക്ട൪ (മെഷീനിസ്റ്റ്)
വ്യാവസായിക പരിശീലനം
ശമ്പളം: 26500 – 56700 രൂപ
ഒഴിവുകളുടെ എണ്ണം: 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 19 – 44 (2.1.1973നും 1.1.1998 നും ഇടയില്‍ ജനിച്ചവര്‍) പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റും പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
യോഗ്യതകള്‍:
എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത
അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം പ്രസ്തുത ട്രേഡിലുള്ള മൂന്ന് വര്‍ഷത്തെ പരിചയവും. അല്ലെങ്കില്‍
അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ അപ്രന്‍റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം ഒരു വര്‍ഷത്തെ പരിചയവും.
അല്ലെങ്കില്‍ ഗവര്‍മെന്റ് അംഗീകൃത പൊളിടെക്നിക്കിൽ നിന്നും ലഭിച്ച അനുയോജ്യമായ എന്‍ജിനീയറിംഗ് ശാഖയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
കാറ്റഗറി നമ്പര്‍: 550/2017
ജൂനിയര്‍ ഇന്‍സ്ട്രക്ട൪ (സ്റ്റെനോഗ്രാഫ൪ & സെക്രട്ടേറിയൽ അസിസ്റ്റന്‍റ്-ഇംഗ്ലീഷ്) വ്യാവസായിക പരിശീലനം
ശമ്പളം: 26500 – 56700 രൂപ
ഒഴിവുകളുടെ എണ്ണം: 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 19 – 44 (2.1.1973നും 1.1.1998 നും ഇടയില്‍ ജനിച്ചവര്‍) പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റും പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
യോഗ്യതകള്‍:
എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത
അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം പ്രസ്തുത ട്രേഡിലുള്ള മൂന്ന് വര്‍ഷത്തെ പരിചയവും. അല്ലെങ്കില്‍
അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ അപ്രന്‍റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം ഒരു വര്‍ഷത്തെ പരിചയവും.
അല്ലെങ്കില്‍ ഗവര്‍മെന്റ് അംഗീകൃത പൊളിടെക്നിക്കിൽ നിന്നും ലഭിച്ച അനുയോജ്യമായ എന്‍ജിനീയറിംഗ് ശാഖയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ബന്ധപ്പെട്ട ട്രേഡിൽ വര്‍ക്ക്ഷോപ്പ് അറ്റന്‍ഡറായുള്ള പരിചയം പ്രസ്തുത ട്രേഡിലുള്ള പരിചയമായി കണക്കാക്കുന്നതാണ്.
പട്ടികജാതി, പട്ടികവര്‍ഗ്ഗത്തിൽപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ പരിചയ യോഗ്യത വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരിചയ സര്‍ട്ടിഫിക്കറ്റ് അനുബന്ധത്തിൽ കൊടുത്തിരിക്കുന്ന മാതൃകയില്‍ സര്‍ക്കാ൪ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും കമ്മീഷന്‍ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതുമാണ്.
കാറ്റഗറി നമ്പര്‍: 551/2017
ജൂനിയര്‍ ഇന്‍സ്ട്രക്ട൪ (ട൪ണ൪)
വ്യാവസായിക പരിശീലനം
ശമ്പളം: 26500 – 56700 രൂപ
ഒഴിവുകളുടെ എണ്ണം: 2
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 19 – 44 (2.1.1973നും 1.1.1998 നും ഇടയില്‍ ജനിച്ചവര്‍) പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റും പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
യോഗ്യതകള്‍:
എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത
അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം പ്രസ്തുത ട്രേഡിലുള്ള മൂന്ന് വര്‍ഷത്തെ പരിചയവും. അല്ലെങ്കില്‍
അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ അപ്രന്‍റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം ഒരു വര്‍ഷത്തെ പരിചയവും.
അല്ലെങ്കില്‍ ഗവര്‍മെന്റ് അംഗീകൃത പൊളിടെക്നിക്കിൽ നിന്നും ലഭിച്ച അനുയോജ്യമായ എന്‍ജിനീയറിംഗ് ശാഖയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ബന്ധപ്പെട്ട ട്രേഡിൽ വര്‍ക്ക്ഷോപ്പ് അറ്റന്‍ഡറായുള്ള പരിചയം പ്രസ്തുത ട്രേഡിലുള്ള പരിചയമായി കണക്കാക്കുന്നതാണ്.
പട്ടികജാതി, പട്ടികവര്‍ഗ്ഗത്തിൽപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ പരിചയ യോഗ്യത വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരിചയ സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാതൃകയില്‍ സര്‍ക്കാ൪ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും കമ്മീഷന്‍ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതുമാണ്.
കാറ്റഗറി നമ്പര്‍: 552/2017
റീഡ൪ ഗ്രേഡ് II കേരള നിയമ സഭാ സെക്രട്ടറിയേറ്റ്
ശമ്പളം: 26500 – 56700 രൂപ
ഒഴിവുകളുടെ എണ്ണം: 4
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 36 (2.1.1981നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍) പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റും പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
യോഗ്യതകള്‍: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിചിരിക്കണം.
പ്രിന്‍റിങ്ങ് ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കില്‍ പ്രൂഫ് റീഡിംഗ് (ഹയര്‍)ലും കമ്പോസിംഗ് (ലോവര്‍)ലും ഉള്ള കെ.ജി.ടി.ഇ/എം.ജി.ടി.ഇ സര്‍ട്ടിഫിക്കറ്റ്.
അല്ലെങ്കില്‍
പ്രിന്‍റിംഗ് ടെക്നോളജിയിലുള്ള വി.എച്ച്.എസ്.ഇ. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ജനറല്‍ റിക്രൂട്ട്മെന്‍റ് (ജില്ലാതലം)
കാറ്റഗറി നമ്പര്‍: 553/2017
വെല്‍ഫെയ൪ ഓര്‍ഗനൈസ൪ (സൈനികക്ഷേമം)
ശമ്പളം: 26500-56700 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍
തിരുവനന്തപുരം -2
കോട്ടയം-1
പാലക്കാട്-1
നിയമന രീതി: നേരിട്ടുള്ള നിയമനം (വിമുക്ത ഭടന്മാരില്‍ നിന്ന് മാത്രം)
പ്രായം: 1.1.2017 ൽ 50 വയസ്(സൈനിക സേവന കാലയളവിനുള്ള വയസ്സിളവ് ഉള്‍പ്പെടെ) തികയാന്‍ പാടില്ലാത്തതാകുന്നു.
യോഗ്യതകള്‍: എസ്.എസ്.എല്‍.സി വിജയം അല്ലെങ്കില്‍ തത്തുല്യം. ഉദ്യോഗാര്‍ത്ഥികൾ ആര്‍മിയിൽ ജൂനിയ൪ കമ്മീഷന്‍ഡ് ഓഫീസ൪
തസ്തികയിൽ സേവനം അനുഷ്ഠിച്ചവരോ നാവിക സേനയിലോ വ്യോമസേനയിലോ തത്തുല്യ റാങ്കിലുള്ള വിമുക്ത ഭടന്മാരോ ആയിരിക്കണം.
കാറ്റഗറി നമ്പര്‍: 554/2017
ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II (സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് പട്ടിക വര്‍ഗ്ഗം മാത്രം)
മെഡിക്കല്‍ വിദ്യാഭ്യാസം
ശമ്പളം: 11620 -20240 രൂപ
ഒഴിവുകളുടെ എണ്ണം: 5
നിയമന രീതി: നേരിട്ടുള്ള നിയമനം(സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് പട്ടികവര്‍ഗം മാത്രം)
പ്രായം: 18-42 (ഉദ്യോഗാര്‍ത്ഥികൾ 2.1.75 നും 1.1.99 നും ഇടയില്‍ ജനിച്ചവര്‍)
യോഗ്യതകള്‍: ജനറല്‍: സയന്‍സിൽ ഇന്‍റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം.
അല്ലെങ്കില്‍, സയന്‍സിൽ പ്രീഡിഗ്രി പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ സയന്‍സിൽ (ബി ഗ്രേഡ് ) പ്രീ യൂണിവേഴ്സിറ്റി പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും തത്തുല്യ പരീക്ഷ.
സാങ്കേതിക യോഗ്യത: കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നടത്തുന്ന മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി കോഴ്സ് പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യമായ മറ്റേതെങ്കിലും യോഗ്യത.
എന്‍.സി എ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം. (സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍: 555/2017
ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ്
കോളേജ് വിദ്യാഭ്യാസം (അഞ്ചാം എന്‍.സി എ വിജ്ഞാപനം)
ശമ്പളം: യു.ജി.സി നിരക്കില്‍
ഒഴിവുകളുടെ എണ്ണം: പട്ടിക ജാതി 2
നിയമന രീതി: നേരിട്ടുള്ള നിയമനം.(പട്ടികജാതിക്കാരില്‍ നിന്ന് മാത്രം). പട്ടിക ജാതിക്കാരുടെ അഭാവത്തില്‍ പട്ടിക വര്‍ഗ്ഗത്തെയും പരിഗണിക്കും.
പ്രായം: 22-45 (2.1.72 നും 1.1.95നും ഇടയില്‍ ജനിച്ചവരായിരിക്കണം)
യോഗ്യതകള്‍: 50% മാര്‍ക്കിൽ കുറയാതെ ഉള്ള മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലര്‍ത്തിയിരിക്കണം.
യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാ൪ പ്രത്യേകം രൂപവത്കരിച്ച ഏജന്‍സിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ പാസായിരിക്കണം. യോഗ്യത തുല്യമായിരിക്കുമ്പോള്‍ മലയാളത്തില്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
കാറ്റഗറി നമ്പര്‍: 556/2017
ടൌണ്‍ പ്ലാനിംഗ് ഓഫീസര്‍(പ്ലാനിംഗ്) വിശാല കൊച്ചി വികസന അതോറിറ്റി
ഒന്നാം എന്‍.സി എ വിജ്ഞാപനം
ശമ്പളം: 16650 -23200 രൂപ
ഒഴിവുകളുടെ എണ്ണം: ഈഴവ/തിയ്യ/ബില്ലവ: 1
മേല്‍പ്പറഞ്ഞ ഒഴിവ് ഇപ്പോള്‍ നിലവിലുള്ളതാണ്. ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ്, ഈ തസ്തികയുടെ കാറ്റഗറി നമ്പര്‍ 160/13 പ്രകാരം 27.3.2017 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്‍റെ കാലയളവിൽ പ്രസ്തുത സമുദായത്തിന് വേണ്ടി നീക്കി വയ്ക്കുന്ന ഒഴിവുകളിലേക്കും പ്രസ്തുത സവരണ സമുദായത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ നികത്തപ്പെടാതെ വരുന്ന ഒഴിവുകളിലേക്കും നിയമന ശുപാര്‍ശയും നിയമനവും നടത്തുന്നത് വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കുന്നതാണ്.
നിയമന രീതി: നേരിട്ടുള്ള നിയമനം (എന്‍.സി.എ ഈഴവ/തിയ്യ/ബില്ലവ)
പ്രായം: 18-48 (2.1.1969 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)
യോഗ്യതകള്‍: ടൌണ്‍ & കണ്ട്രി പ്ലാനിംഗ് (അല്ലെങ്കിൽ റീജണല്‍ പ്ലാനിംഗ്/സിറ്റി പ്ലാനിങ്ങില്‍ ലഭിച്ചിട്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. അല്ലെങ്കില്‍, ഒരു അംഗീകൃത സര്‍വകലാശാലയിൽ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങിലോ ആര്‍ക്കിടെക്ച്ചറിലോ/ഫിസിക്കല്‍ പ്ലാനിങ്ങിലോ ലഭിച്ച ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
പ്രവൃത്തി പരിചയം: ടൌണ്‍ & കണ്ട്രി പ്ലാനിംഗ് അല്ലെങ്കില്‍ റീജണല്‍ പ്ലാനിംഗ്/സിറ്റി പ്ലാനിംഗ് എന്നിവയില്‍ നേടിയ 8 വര്‍ഷത്തെ പരിചയം.
എന്‍.സി.എ ഒഴിവുകളിലേക്കുള്ള സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം(ജില്ലാതലം)
കാറ്റഗറി നമ്പര്‍: 557/2017
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II
ആരോഗ്യ വകുപ്പ്/മുനിസിപ്പല്‍ കോമൺ സര്‍വീസ്
ഒന്നാം എന്‍.സി എ വിജ്ഞാപനം
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ (കണ്ണൂര്‍-എസ്.ഐ.യു.സി നാടാര്‍-2
ജില്ലയുടെ പേര്‍, റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ തീയതി, കാറ്റഗറി നമ്പർ എന്ന ക്രമത്തില്‍.
കണ്ണൂര്‍ 3.8.2016, 666/12
ഈ വിജ്ഞാപന പ്രകാരം ഈ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികൾ സംവരണ സമുദായ ഒഴിവ് രേഖപ്പെടുത്തിയിട്ടുള്ള കണ്ണൂര്‍ ജില്ലയിലേക്ക് മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ട വരും ടി ജില്ലയുടെ പേര് ഓണ്ലൈ൯ അപേക്ഷയുടെ നിര്‍ദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്.
ഈ വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.5.197 1 ലെ ഗവര്മെന്റ് ഓര്ഡ൪ (എം.എസ്) നമ്പര്‍ 154/7 1/പി.ഡി.യിലെ പ്രത്യേക വ്യവസ്ഥകള്‍ക്കനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സര്‍വീസ് ആരംഭിക്കുന്ന തീയതി മുതൽ നിയമനം ലഭിക്കുന്ന ഒരാളിന് സര്‍വീസ് ആരംഭിക്കുന്ന തീയതി മുതൽ തുടര്‍ച്ചയായി അഞ്ചു വര്‍ഷക്കാലത്തിനിടക്ക് മറ്റേതെങ്കിലും ഒരു ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. 5 വര്‍ഷത്തിനു ശേഷം മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റം അനുവദിക്കുകയാണെങ്കിൽ ആ മാറ്റം 2.1.196 1 ലെ സര്‍ക്കാ൪ ഉത്തരവ് (എം.എസ്) നമ്പര്‍ 4/61/പി.ഡി.യിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കുന്നതാണ്.
ഇപ്പോള്‍ സര്‍ക്കാ൪ സര്‍വീസിൽ ഇതേ ഉദ്യോഗത്തിൽ ഏതെങ്കിലും ഒരു ജില്ലയില്‍ ഇരിക്കുന്നവര്‍ക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷകള്‍ അയക്കുവാ൯ അര്‍ഹതയില്ല. എന്നാല്‍ ഇതിലും ഉയര്‍ന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കാവുന്നതാണ്.
കാറ്റഗറി നമ്പര്‍: 558/2017
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II
ആരോഗ്യ വകുപ്പ്/മുനിസിപ്പല്‍ കോമൺ സര്‍വീസ്
ഒന്നാം എന്‍.സി എ വിജ്ഞാപനം
ശമ്പളം: 22,200 – 48000 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ (പാലക്കാട് ഹിന്ദു – നാടാര്‍-1)
ജില്ലയുടെ പേര്‍, റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ തീയതി, കാറ്റഗറി നമ്പർ എന്ന ക്രമത്തില്‍.
പാലക്കാട് 25.7.2016, 666/12
ഈ വിജ്ഞാപന പ്രകാരം ഈ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികൾ സംവരണ സമുദായ ഒഴിവ് രേഖപ്പെടുത്തിയിട്ടുള്ള പാലക്കാട് ജില്ലയിലേക്ക് മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ട വരും ടി ജില്ലയുടെ പേര് ഓണ്ലൈ൯ അപേക്ഷയുടെ നിര്‍ദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്.
ഈ വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.5.1971 ലെ ഗവര്മെന്റ് ഓര്ഡ൪ (എം.എസ്) നമ്പര്‍ 154/7 1/പി.ഡി.യിലെ പ്രത്യേക വ്യവസ്ഥകള്‍ക്കനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സര്‍വീസ് ആരംഭിക്കുന്ന തീയതി മുതൽ തുടര്‍ച്ചയായി അഞ്ചു വര്‍ഷക്കാലത്തിനിടക്ക് മറ്റേതെങ്കിലും ഒരു ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. ഇപ്പോള്‍ സര്‍ക്കാ൪ സര്‍വീസിൽ ഇതേ ഉദ്യോഗത്തിൽ ഏതെങ്കിലും ഒരു ജില്ലയില്‍ ഇരിക്കുന്നവര്‍ക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷകളയക്കുവാ൯ അര്‍ഹതയില്ല. എന്നാല്‍ ഇതിലും ഉയര്‍ന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കാവുന്നതാണ്.
നിയമന രീതി: നേരിട്ടുള്ള നിയമനം (ഹിന്ദു നാടാ൪ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം)
പ്രായം: 18-44 (2.1.1973 നും 1.1.1999 നും ഇടയിൽ ജനിച്ചവ൪)
യോഗ്യതകള്‍: ജനറല്‍: എസ്.എസ്.എല്‍ സി പാസായിരിക്കണം.
അഥവാ തത്തുല്യ യോഗ്യത.
ടെക്നിക്കല്‍: കേരള നഴ്സസ് & മിഡ് വൈഫ്സ്കൌണ്സിൽ നല്‍കിയിട്ടുള്ള ആക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (18 മാസം ദൈര്‍ഘ്യമുള്ള പുതുക്കിയ കോഴ്സ്) ഉണ്ടായിരിക്കണം.
അല്ലെങ്കിൽ ഇന്ത്യ൯ നഴ്സിംഗ് കൌണ്‍സിൽ അംഗീകരിച്ചിട്ടുള്ള അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച ആക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്/ആക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (പുതുക്കിയ കോഴ്സ്) ഉണ്ടായിരിക്കണം. അല്ലെങ്കില്‍
കേരള നഴ്സസ് & മിഡ് വൈഫ്സ് കൌണ്‍സിൽ നല്‍കിയിട്ടുള്ള ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്.
കേരള നഴ്സസ് & മിഡ് വൈഫ്സ് കൌണ്‍സിൽ രജിസ്ട്രേഷ൯ ഉണ്ടായിരിക്കണം.
കാറ്റഗറി നമ്പര്‍: 559/2017
അറ്റന്‍ഡർ (പ്ലേറ്റ് ഗ്രെയിനിംഗ്)
സര്‍വേയും ഭൂരേഖയും ഒന്നാം എന്‍.സി എ വിജ്ഞാപനം
ശമ്പളം: 17 500, 39500 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ (ജാതി അടിസ്ഥാനത്തില്‍)
തിരുവനന്തപുരം –പട്ടികജാതി 1
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികജാതി സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന് മാത്രം)
പ്രായം: 18-44 (2.1.1973 –നും 1.1.1999 നും ഇടയില്‍)
യോഗ്യതകള്‍: ഏഴാം സ്റ്റാന്‍ഡേര്‍ഡ് പുതിയത് പാസായിരിക്കണം.
അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ഫോട്ടോ സിങ്കോ ഗ്രാഫിയില്‍ പ്ലേറ്റ് ഗ്രെയിനിങ്ങിലുള്ള രണ്ടു വര്‍ഷത്തില്‍ കുറയാതെ ഉള്ള പരിചയം ഉണ്ടായിരിക്കണം.
പരിചയ സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്ക് www.kpsc.gov.in എന്ന വെബ്സൈറ്റ് കാണുക.
കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ് സൈറ്റ് www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്.