പട്ടികജാതി വിഭാഗക്കാര്‍ക്ക് ആധുനിക സാങ്കേതിക വിദ്യാ പരിശീലനം

സി-ഡിറ്റ് സൈബര്‍ശ്രീ തിരുവനന്തപുരത്തു നടത്തുന്ന സാങ്കേതിക വിദ്യാ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നതിന് 20 മുതല്‍ 26 വയസുവരെ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ് വെയര്‍ ടു ആന്റ് ത്രീഡി ഗെയിം വികസനം, പ്രൊഡക്ഷന്‍ ടെക്‌നോളജി എന്നിവയിലാണ് പരിശീലനം
കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്ക് സോഫ്ട്‌വെയര്‍ വികസന പരിശീലനത്തിന് അപേക്ഷിക്കാം.
ഏഴ് മാസത്തെ പരിശിലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും.
എന്‍ജിനിയറിംഗ്/എം.സി.എ/ബി.സി.എ എന്നിവയില്‍ ബിരുദമുളളവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.
തിരുവനന്തപുരത്ത് നടത്തുന്ന ടു ആന്റ് ത്രീഡി ഗെയിം വികസന പരിശീലനത്തിന് ആറ് മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് ലഭിക്കും.
വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജിയില്‍പ്പെടുന്ന സൗണ്ട് എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് തുടങ്ങിയവയിലും പരിശീലനം നല്‍കും. പരിശീലന കാലാവധി ആറു മാസം. എന്‍ജിനിയറിംഗ്/ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും.
വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org ല്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പ് സഹിതം ജൂണ്‍ 25ന് മുമ്പ് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണിമ, ടി.സി 81/2964, തൈക്കാട് പി.ഒ തിരുവനന്തപുരം -695014 എന്ന വിലാസത്തില്‍ ലഭിക്കണം. ഇമെയില്‍: cybersritraining@ gmail.com
ഫോണ്‍: 0471 2323949