മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം
പത്തനംതിട്ട : പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 2018-19 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കും ഇടുക്കി, പൂക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംആര്‍എസുകളില്‍ ആറാം ക്ലാസിലേക്കും പ്രവേശനത്തിനായി പട്ടികജാതി/പട്ടികവര്‍ഗ/ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള നിലവില്‍ നാല്, അഞ്ച് ക്ലാസുകളില്‍ പഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. വെള്ളപ്പേറില് തയാറാക്കിയ അപേക്ഷയില്‍ കുട്ടിയുടെ പേര്, മേല്‍വിലാസം, രക്ഷിതാവിന്റെ പേര്, സമുദായം, വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകള്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി എന്ന വിലാസത്തില്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് ലഭിക്കണം. ഫോണ്‍: 04735 227703.