വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

229
0
Share:

കൊച്ചി: 1991 ലെ കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 അദ്ധ്യയന വര്‍ഷത്തേക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
2017-18 അദ്ധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ്/സെന്‍ട്രല്‍ സ്‌കൂളുകളില്‍ എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിച്ച് വാര്‍ഷിക പരീക്ഷയില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിട്ടുളളതുമായ വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം 300, 400, 500 രൂപ വീതം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ലാ ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് അഞ്ച് വരെ സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Share: