സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയില്‍ കൊച്ചി കോര്‍പറേഷന്‍ പരിധിക്ക് പുറത്തുളള സ്ഥലങ്ങളില്‍ സ്ഥിര താമസക്കാരായവരും, 2020-21 വര്‍ഷം പ്ലസ് ടു വിന് മുകളിലുളള പോസ്റ്റുമെട്രിക് കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് മുഖേന സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍ വിലാസം (പിന്‍കോഡ് സഹിതം) ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, കോഴ്‌സ്, എന്നിവ സഹിതം വെളളക്കടലാസില്‍ രേഖപ്പെടുത്തി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 2020-21 വര്‍ഷം വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പൊന്നും ലഭിച്ചിട്ടില്ലായെന്ന സാക്ഷ്യപത്രം, നിലവില്‍ പഠനം തുടരുന്നുവെന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം അപേക്ഷ ഡിസംബര്‍ 31 ന് മുമ്പ് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ 686669 വിലാസത്തില്‍ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2814957, 2970337 ഫോണ്‍ നമ്പരിലും ബന്ധപ്പെടാം.
നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിണിക്കുന്നതല്ല.