കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

234
0
Share:

പൊതുവിദ്യാഭ്യാസ വകുപ്പു വഴി നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് (2019-20 അധ്യയന വർഷം) ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായ കുടുംബങ്ങളിലെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, പാഴ്‌സി ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പിനും വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കുറവായ കുടുംബങ്ങളിലെ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പ്രീ-മെട്രിക് സ്‌കോളർഷിപ്പിനും 2018 നവംബറിൽ നടത്തിയ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ വിജയിച്ച കുട്ടികൾക്ക് നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പിനും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.

കഴിഞ്ഞവർഷം (2018-19) സ്‌കോളർഷിപ്പ് ലഭിച്ച എല്ലാ കുട്ടികളും ഈ വർഷം നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി സ്‌കോളർഷിപ്പ് പുതുക്കൽ അപേക്ഷകൾ നൽകണം.

ഒക്‌ടോബർ 15 വരെ ഫ്രഷ്/റിന്യൂവൽ അപേക്ഷകൾ സമർപ്പിക്കാം.
നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പിന് അർഹരായ കുട്ടികൾ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് ഉൾപ്പെടെ മറ്റ് കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ പാടില്ല.

സ്‌കോളർഷിപ്പ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് www.scholarships.gov.in സന്ദർശിക്കണം. സംശയനിവാരണത്തിനായി 0471-2328438, 9496304015, 8330818477 എന്നീ നമ്പരുകളിൽ വിളിക്കണം.

കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് വിവരങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.education.kerala.gov.in  എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share: