സ്‌കോളര്‍ഷിപ്പ്

246
0
Share:

പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിന് നാലാം ക്ലാസില്‍ പഠനം നടത്തുന്ന ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഫെബ്രുവരി 23ന് ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ നാല് വരെ മത്സര പരീക്ഷ നടത്തും.

കുടുംബ വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയാത്ത വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രേത്യക ട്യൂഷന്‍ ലഭിക്കുന്നതിനും ധനസഹായം അനുവദിക്കും.

താത്പര്യമുള്ളവര്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബവാര്‍ഷിക വരുമാനം, വയസ്, പഠിക്കുന്ന ക്ലാസും സ്‌കൂളിന്റെ പേരും, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ഫെബ്രുവരി നാലിന് മുമ്പ് ലഭ്യമാക്കണം.

ഫോണ്‍: 04735 227703.

Share: