ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്

254
0
Share:

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും 2017-18 അദ്ധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80 ശതമാനം മാർക്കോ/ ബിരുദാനന്തരതലത്തിൽ 75 ശതമാനം മാർക്കോ നേടിയവർക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പ്. മുൻഗണനാ വിഭാഗം അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. 80:20 (മുസ്ലിം: മറ്റു മത ന്യൂനപക്ഷങ്ങൾ) എന്ന അനുപാതത്തിലാണ് സ്‌കോളർഷിപ്പ്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 10.

കൂടുതൽ വിവരങ്ങൾക്ക് 0471-2300524.

Share: