മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗത്വമെടുത്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 അധ്യയന വര്‍ഷത്തെ സ്കോളര്‍ ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എട്ട്, ഒമ്പത്, 10 ഒഴികെയുള്ള ക്ലാസുകളിലേക്ക് യോഗ്യതാ പരീക്ഷയ്ക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ ഉണ്ടായിരിക്കണം. പ്രൊഫഷണല്‍ കോളേജുകളില്‍ മെറിറ്റ് ക്വോട്ടയില്‍ അഡ്മിഷന് ലഭിച്ചവര്‍ക്കുമാത്രമേ സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളൂ. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് യോഗ്യതാപരീക്ഷയ്ക്ക് 40 ശതമാനം മാര്‍ക്ക് മതിയാകും. അപേക്ഷാ ഫോറം ജില്ലാ ഓഫീസില്‍ നേരിട്ടും ംംം.സാംംളേയ.ീൃഴ എന്ന സൈറ്റിലും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2320158, 0484-2401632, 0481 2585510