വിമുക്തഭടന്മാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്

249
0
Share:

ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കളിൽനിന്ന് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുൻ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. രക്ഷകർത്താവിന്റെ വാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽ താഴെ ആയിരിക്കണം. 10,11,12 ക്ലാസുകളിലെ അപേക്ഷകൾ ഒക്ടോബർ 30നകവും ബിരുദ ക്ലാസുകളിലെ അപേക്ഷ നവംബർ 30നകവും ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കണം.

വിശദ വിവരങ്ങൾ www.sainikwelfarekerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഫോൺ: 0477-2245673.

Share: