സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

2017 – 18 അധ്യയന വര്‍ഷം പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌ക്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഡിസംബര്‍ ഒന്ന് വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
ഓണ്‍ലൈനായി നല്‍കിയ അപേക്ഷയും അനുബന്ധ രേഖകളുടെ പകര്‍പ്പും ഡിസംബര്‍ രണ്ടിന് മുന്‍പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ksb.gov.in / 0471 2472748