ആബി – കയര്‍ തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരും ആബി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളതുമായ തൊഴിലാളികളില്‍ നിന്നും 2017-18 വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
അംഗങ്ങളുടെ മക്കളില്‍ ഒമ്പതാം ക്ളാസ് മുതല്‍ പ്ളസ്ടു വരെയും െഎറ്റിഐ കോഴ്സുകളിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പിനു അര്‍ഹത. ഒരംഗത്തിന്റെ പരമാവധി രണ്ട് കുട്ടികള്‍ക്ക് മാ്രതമേ സ്കോളര്‍ഷിപ്പു ലഭിക്കൂ.
സ്കോളര്‍ഷിപ്പിനുള്ള അപേക്ഷഫാറം മാര്‍ച്ച് 10 വരെ എല്ലാ അക്ഷയ കേ്രന്ദങ്ങളില്‍ നിന്നും രണ്ടു രൂപ നിരക്കില്‍ ലഭിക്കും.
കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ അധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെ പോളിസി സര്‍ട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട് രേഖകളും കുട്ടിയുടെ ആധാര്‍ കാര്‍ഡും സഹിതം അക്ഷയ കേ്രന്ദങ്ങളില്‍ നല്കി ഓണ്‍ലൈനായി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അക്ഷയകേ്രന്ദങ്ങള്ക്ക് രജിസ്ട്രേഷന് ഫീസിനത്തില്‍ 15/- രൂപ നല്‍കണം. രജിസ്റ്റര്‍ ചെയ്ത അപേക്ഷഫാറവും, അക്ഷയകേന്ദ്രം നല്കിയ രസീതും അപേക്ഷകര്‍ സൂക്ഷിക്കണം.
അവസാന തിയതി മാര്‍ച്ച് 10 വരെ നീട്ടി.