സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

മലപ്പുറം : തപാൽ വകുപ്പിൻറെ ദീൻ ദയാൽ സ്പർഷ് ഫിലാറ്റലി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയാണ് സ്കോളർഷിപ്പ് തുക.
ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ഫിലാറ്റലി ക്ലബുള്ള സ്കൂളുകൾക്ക് മുൻഗണനയുണ്ട്. ഓരോ ക്ലാസിൽ നിന്നും പത്ത് പേർക്ക് അവരുടെ പ്രകടനത്തിനനുസരിച്ച് സ്കോളർഷിപ്പിന് അർഹതയുണ്ട്.
സെപ്റ്റംബർ അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, മഞ്ചേരി ഡിവിഷൻ, മഞ്ചേരി എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റിലോ രജിസ്റ്റർ ചെയ്ത തപാലിലോ മാത്രം അയക്കേണ്ടതാണ്.
ഫോൺ: 8714625165.