സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം : കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ തൊഴിലാളികളുടെ മക്കളിൽ കലാ-കായിക-ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് 2021-22 വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കലാ-കായിക-ശാസ്ത്ര രംഗത്ത് സംസ്ഥാന തലത്തിലും സർവ്വകലാശാല തലങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും നേടിയിട്ടുള്ളവർക്കാണ് സ്‌കോളർഷിപ്പ്. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ മേഖലാ ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകർപ്പുകൾ, വിദ്യാർഥിയുടെ ബാങ്ക് പാസ് ബുക്ക്, സർട്ടിഫിക്കറ്റ് (കലാ-കായിക-ശാസ്ത്രരംഗം) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷിപത്രം എന്നിവ സഹിതം അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 വൈകിട്ട് അഞ്ച് വരെ.
കൂടുതൽ വിവരങ്ങൾക്ക്: 0484 236853.