വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്പ്

288
0
Share:

എറണാകുളം : പത്താംതരം മുതൽ ബിരുദാനന്തര ബിരുദം വരെയും മറ്റ് ഡിപ്ലോമ കോഴ്സുകൾക്കും പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അധ്യയന വർഷം 50 ശതമാനം മാർക്ക് നേടിയവരും രക്ഷകർത്താക്കളുടെ അടിസ്ഥാന വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയുള്ളവരുമായിരിക്കണം.

www.sainikwelfarekerala.org എന്ന വെബ് സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം. 10, 11, 12 ക്ലാസ്സ് വിദ്യാർത്ഥികൾ നവംബർ 20 നകവും ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾ ഡിസംബർ 20 നകവും അപേക്ഷിക്കണം.

വിശദവിവരം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കും. ഫോൺ:04842422239

Share: