മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്കുള്ളവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

283
0
Share:

പത്തനംതിട്ട: സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ 2018 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം.

വാര്‍ഷിക പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ള എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന കുട്ടികള്‍ക്ക് വരെ അപേക്ഷിക്കാം. പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നേടിയവരായിരിക്കണം.

അപേക്ഷാ ഫോറം kmtwwfb.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഫോണ്‍: 0468 2320158.

Share: