വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം: മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2022-2023 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ 31 വരെ എറണാകുളം (എസ്.ആര്‍.എം റോഡ്) ജില്ലാ ഓഫീസിൽ സ്വീകരിക്കും.
പതിനൊന്നാം ക്ലാസ് മുതലുള്ള കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരായിരിക്കണം .
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഓഫീസിൽ നിന്നും, കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ www.kmtwwfb.org എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
ഫോൺ : 0484-240-1632.