സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 119 ഒഴിവുകൾ

Share:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ 119 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്പെഷ്യലിസ്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ്‐ 35
ഡെപ്യൂട്ടി ജനറൽ മാനേജർ (ലോ)‐ 01 (കരാർ അടിസ്ഥാനം),
ഡെപ്യൂട്ടി ജനറൽ മാനേജർ (ലോ) ‐ 01
ഡെപ്യൂട്ടി മാനേജർ (ലോ)‐ 82 എന്നിങ്ങനെയാണ് ഒഴിവുകൾ
യോഗ്യത: സ്പെഷ്യലിസ്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ്- സിഎ/ ഐസിഡബ്ല്യുഎ/ എസിഎസ്/എംബിഎ (എംബിഎ) അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ ഫിനാൻസ് (രണ്ട് വർഷം ഫുൾടൈം),
പ്രായം 30‐40.
യോഗ്യത: ഡെപ്യൂട്ടി ജനറൽ മാനേജർ (ലോ) – നിയമത്തിൽ ബിരുദം (മൂന്ന് വർഷം/ അഞ്ച് വർഷം). നിയമത്തിൽ ബിരുദാനന്തരബിരുദം അഭിലഷണീയം.
പ്രായം 42‐52.
യോഗ്യത: ഡെപ്യൂട്ടി മാനേജർ (ലോ) നിയമത്തിൽ ബിരുദം (മൂന്ന് വർഷം/ അഞ്ച് വർഷം).
പ്രായം 25‐35.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രിൽ ഏഴ്.
വിശദവിവരത്തിന്: www.sbi.co.in/careers

Share: