സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ പഠിക്കാം
സാർക് (South Asian Association for Regional Cooperation -SAARC) അംഗരാഷ്ട്രങ്ങൾ ചേർന്നു രൂപീകരിച്ച സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ രാജ്യങ്ങളിൽ ഏപ്രിൽ 15 നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം . പ്രവേശന പരീക്ഷയ്ക്കു തിരുവനന്തപുരം ഒരു കേന്ദ്രമാണ്.
എംഎ (ഡവലപ്മെന്റൽ ഇക്കണോമിക്സ്), എംഎസ്സി (കംപ്യൂർ സയൻസ്), എംഎസ്സി(ബയോടെക്നോളജി), എംഎ (സോഷ്യോളജി), എംഎ (ഇന്റർനാഷണൽ റിലേഷൻസ്), എൽഎൽഎം, എംഎസ്സസി (അപ്ലൈഡ് മാത്തമാറ്റിക്സ്) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് . കോഴ്സുകളുടെ കാലാവധി രണ്ടു വർഷം. ഓരോ കോഴ്സിനും 30 വീതം സീറ്റുകളാണുള്ളത്. ഇതിൽ പകുതിയും ഇന്ത്യയിൽ നിന്നുള്ളവർക്കാണു നീക്കിവച്ചിരിക്കുന്നത്.
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം . അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എംഎസ്സി കോഴ്സുകൾക്കു യോഗ്യതാ പരീക്ഷയിൽ 55 ശതമാനവും മറ്റു കോഴ്സുകൾക്ക് 50 ശതമാനവും മാർക്കു വേണം.
ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, ബയോടെക്നോളജി, സോഷ്യോളജി, ഇന്റർനാഷണൽ റിലേഷൻസ്, ലീഗൽ സ്റ്റഡീസ്, അപ്ലൈഡ് മാത്തമാറ്റിക്സ് എന്നിവയിലാണ് പിഎച്ച്ഡി പ്രോഗ്രാമുകൾ.
അപേക്ഷാ ഫീസ് : 650 രൂപ . മാതൃകാ ചോദ്യപേപ്പർ വെബ്സൈറ്റിൽ ലഭിക്കും.
കൂടുതൽ വിവരങ്ങൾ www.sau.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
ഇമെയിൽ: admissions@sau.ac.in.
ഫോണ്‍: +91 112412251214.
വിലാസം: ഡയറക്ടർ അഡ്മിഷൻസ്. സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി, അക്ബർ ഭവൻ, ചാണക്യപുരി, ന്യൂഡൽഹി110 021.
ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 20.