സംസ്‌കൃത പഠനം അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സാഹിത്യം, വ്യാകരണം, വേദാന്തം, ന്യായം, ജ്യോതിഷം വിഷയങ്ങളില്‍ (സംസ്‌കൃതം സ്‌പെഷ്യല്‍) ബിരുദപഠനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദപഠനം പൂര്‍ത്തിയായാല്‍ മറ്റു പരിശീലനമില്ലാതെ യു.പി. സ്‌കൂളില്‍ അധ്യാപകരാകാം. പ്ലസ്ടു തലത്തില്‍ സംസ്‌കൃതം പഠിക്കാത്തവര്‍ക്കും അപേക്ഷിക്കാം.

താല്‍പ്പര്യമുള്ളവര്‍ കേരള സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2322930.

Share: