സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 254 ഒഴിവുകൾ

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ബൊക്കാറോ സ്‌റ്റീൽ പ്ലാൻറ് , റിഫ്രാക്ടറി യൂണിറ്റ്, കോളിയറീസ് ഡിവിഷൻ എന്നിവിടങ്ങളിൽ എക്‌സിക്യൂട്ടീവ്, നോൺ എക്‌സിക്യൂട്ടീവ് കേഡറുകളിലെ 244 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ ഓഫീസർ, കൺസൾട്ടൻറ് , മാനേജ്‌മെൻറ് ട്രെയിനി, അസിസ്‌റ്റൻറ് മാനേജർ, ഓപറേറ്റർ കം ടെക്‌നീഷ്യൻ ട്രെയിനി, മൈനിങ് ഫോർമാൻ, സർവേയർ, മൈനിങ് മാറ്റ്, അറ്റൻഡൻറ് കം ടെക്‌നീഷ്യൻ ട്രെയിനി, മൈനിങ് സിർദാർ എന്നീ തസ്‌തികകളിലാണ് അവസരം.
ഓൺലൈനായി ഏപ്രിൽ 15 വരെ അപേക്ഷിക്കാം.
സെൻറ്ർ ഫോർ എൻജിനിയറിങ് ആൻഡ് ടെക്‌നോളജി റാഞ്ചി ഹെഡ് ഓഫീസിലും സബ് സെൻറ്റുകളിലുമായി മാനേജർ തസ്തികയിൽ 10 ഒഴിവുകളുണ്ട്.
ഏപ്രിൽ 24 നകം അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക്: www.sail.co.in