ആര്‍.എല്‍.വി. കോളേജ് : അപേക്ഷ ക്ഷണിച്ചു

Share:

കാക്കനാട്: തൃപ്പൂണിത്തുറ ആര്‍.എല്‍.വി.കോളേജില്‍ സംഗീത, വാദ്യ, നൃത്ത, ചിത്രകല മേഖലകളിലെ വിവിധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അംഗീകാരവും മൂന്നു വര്‍ഷം ദൈര്‍ഘ്യവുമുള്ള ബി.എ. വായ്പ്പാട്ട് (വോക്കല്‍), വീണ, വയലിന്‍, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളിവേഷം, കഥകളിസംഗീതം, ചെണ്ട, മദ്ദളം കോഴ്‌സുകളിലും നാലു വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എഫ്.എ. ചിത്രകല, ശില്‍പകല, പരസ്യകല കോഴ്‌സുകളിലും പ്രായോഗിക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

അപേക്ഷാ ഫോം ഉച്ചയ്ക്ക് രണ്ടു വരെ ഓഫീസില്‍ ലഭിക്കും. തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസം എഴുതി 20 രൂപയുടെ സ്റ്റാമ്പൊട്ടിച്ച 28ത3 സെ.മീ. വലിപ്പമുള്ള കവറും അപേക്ഷാ ഫോമിന്റെ വിലയായ 50 രൂപയ്ക്ക് ആര്‍.എല്‍.വി. കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ എടുത്ത മണി ഓര്‍ഡറും സഹിതം അപേക്ഷിക്കണം. ഫോണ്‍ : 0484 2779757.

Share: