എങ്ങനെ സമ്പന്നനാകാം.. എളുപ്പത്തില്‍ !

Share:

എം. ആര്‍. കൂപ്മേയര്‍

“ജീവിതവിജയം നേടുക ബുദ്ധിമുട്ടുള്ള കാര്യമല്ല”

“ജീവിതവിജയം നേടുക അത്ര എളുപ്പമല്ല എന്ന ഒരു ധാരണ പരക്കെയുണ്ട്. എന്നാല്‍ അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നതാണ് സത്യം. മനുഷ്യന്‍, ജീവിത വിജയം നേടാത്തത്, വിജയിക്കാന്‍ കഴിയാത്തതുകൊണ്ടല്ല. മറിച്ച് എങ്ങനെ വിജയിക്കാന്‍ കഴിയും എന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ് .”

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 45 ഡോളര്‍ ശമ്പളത്തില്‍ ഒരു ഓഫീസ് ബോയിയായി ജീവിതമാരംഭിച്ച് അമേരിക്കയിലെ കോടീശ്വരന്മാരില്‍ ഒരാളായിത്തീര്‍ന്ന എം.ആര്‍. കൂപ്മേയര്‍ സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണിത് പറയുന്നത്.

“നിങ്ങളുടെ വിജയം, ജീവിതത്തിലെ വളരെ ലളിതമായ ഒരു സത്യം മനസ്സിലാക്കുന്നിടത്തുനിന്നും ആരംഭിക്കുന്നു. അതേ, നിങ്ങള്‍ക്ക് കഴിയും……. എങ്ങനെ എന്ന് മനസ്സിലാക്കിയാല്‍. എങ്ങനെ വിജയിക്കാന്‍ കഴിയുമെന്ന് പഠിക്കുക. പക്ഷേ എങ്ങനെ വിജയിക്കാന്‍ കഴിയുമെന്ന് എങ്ങനെയാണ് പഠിക്കുക……? വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഓഫീസ് ബോയിയായി 45 ഡോളര്‍ ശമ്പളത്തില്‍ ജോലി നോക്കുമ്പോള്‍ ഇതേ ചോദ്യം ഞാന്‍ സ്വയം ചോദിച്ചു. പക്ഷെ, അന്ന് എങ്ങനെ വിജയിക്കാന്‍ കഴിയും എന്ന് പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ല. ആരും അതേക്കുറിച്ച് പൂര്‍ണ്ണമായും പഠിച്ചിരുന്നില്ല എന്നതാണ് ശരി.”

വളരെ കുറച്ച് ആളുകള്‍ക്ക് ഏതാനും കാര്യങ്ങള്‍ അറിയാമായിരുന്നു. ജോണ്‍ ഡി. റോക് ഫെല്ലര്‍ക്ക് കുറഞ്ഞപക്ഷം, വിജയിക്കാനുള്ള ഒരു മാര്‍ഗ്ഗം അറിയാമായിരുന്നു. ആഴ്ചയില്‍ 6 ഡോളര്‍ കൂലി വാങ്ങികൊണ്ടാണ് അദ്ദേഹം ജീവിതം ആരംഭിച്ചത്. കൂലിയുടെ പകുതി അദ്ദേഹം ചെലവാക്കാതെ സൂക്ഷിച്ചുവെച്ചു. തുക വര്‍ദ്ധിച്ചപ്പോള്‍ വീണ്ടും സൂക്ഷിച്ചുവെച്ചു. അതായിരുന്നു അദ്ദേഹത്തിന്‍റെ വിജയരഹസ്യം. ആ കാലഘട്ടത്തില്‍ ഏറ്റവും വലിയ സമ്പന്നനായി അദ്ദേഹം. അതെ, അതൊരു തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗമാണ്. അതുകൊണ്ട് ഞാനത് കുറിച്ചുവെച്ചു. പല കോടീ ശ്വരന്മാരും പിന്തുടരുന്നതും ആര്‍ക്കും കഴിയുന്നതുമായ ഒരു മാര്‍ഗ്ഗം. സമ്പാദിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള ആത്മനിയന്ത്രണം മാത്രമേ അതിനാവശ്യമായുള്ളു. വേതനമായി കിട്ടുന്നതിന്റെ ഒരംശവും വര്‍ധിച്ചുലഭിക്കുന്ന തുകയും എല്ലാം സമ്പാദിക്കുക. അതോടൊപ്പം ലഭിക്കുന്ന ഇന്‍സെന്റിവ് കൂടിയാകുമ്പോള്‍ ഒരാള്‍ക്ക് സമ്പന്നനാകാനുള്ള വഴി തെളിഞ്ഞുകിട്ടി.”

“പ്രസിദ്ധ ശാസ്ത്രജ്ഞനായ തോമസ്‌ എഡിസൻറെ വിജയമാര്‍ഗ്ഗം ഞാന്‍ പഠിച്ചു. വിജയത്തിലേക്കുള്ള യാത്രയില്‍ എഡിസന്‍ പലപ്പോഴും പരാജിതനായി – നമുക്കൊക്കെ വളരെ എളുപ്പത്തില്‍ സംഭവിക്കാവുന്ന ഒരു കാര്യമാണത്. പരാജയമടയുക. എന്നാല്‍ എഡിസന്‍ ‘വിജയകമായി’ പരാജയപ്പെടുകയായിരുന്നു. “വീണാല്‍ വെറുംകയ്യോടെ എഴുന്നേല്‍ക്കരുത്’ എന്ന പഴയ ജാപ്പനീസ് തത്വശാസ്ത്രവും അദ്ദേഹം പിന്തുടര്‍ന്നു. പരാജയങ്ങളുടെ നീണ്ട നിരയ്ക്കുശേഷം എഡിസന്‍, ആഹ് ളാദാതിരേകത്താല്‍ പറഞ്ഞു. – “ഇപ്പോള്‍ കാര്യക്ഷമമല്ലാത്ത ആയിരം കാര്യങ്ങള്‍ നമുക്കറിയാം. അങ്ങനെ കാര്യക്ഷമമായവയോട് അത്രയേറെ അടുത്തു.” അതായിരുന്നു എഡിസന്‍. തൻറെ വളര്‍ച്ചയ്ക്കായി എഡിസന്‍ ഇതേ മാര്‍ഗ്ഗം ഉപയോഗിക്കുകയും ലോകത്തെമാറ്റി മറിച്ച 1,093 കണ്ടുപിടുത്തങ്ങളുടെ പേറ്റൻറ് കരസ്ഥമാക്കുകയും ചെയ്തു. പരാജയങ്ങള്‍ പലരേയും പിന്തി രിയാന്‍ പ്രേരിപ്പിക്കുമ്പോള്‍, വളരെ കുറച്ചുപേര്‍ വീണ്ടും ശ്രമിക്കുന്നു. യു. എസ്. ജനസംഖ്യയില്‍ 67 ശതമാനംപേരും ആദ്യം പറഞ്ഞ കൂട്ടത്തില്‍പ്പെടുന്നവരാണ്. തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന അവര്‍ ബാദ്ധ്യതകളുമായി കഴിയുന്നു. കയ്യിലുള്ള പണത്തേക്കാള്‍ കൂടുതല്‍ കടവുമായി. സുരക്ഷിതരായി, സ്വതന്ത്രരായി ജീവിക്കുന്ന 10 ശതമാനം വരുന്ന ഉന്നതരില്‍ ഒരാളാകുക എന്നതാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. (കഴിവതും ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തില്‍ ഒരാളാകാന്‍) ഒരു ഓഫീസ് ബോയി ആയിരിക്കുമ്പോള്‍ പോലും ജീവിതവിജയം നേടാനുള്ള എളുപ്പവഴി, മുന്‍പേ പോയവര്‍ തെളിച്ചിട്ട വിജയമാര്‍ഗ്ഗങ്ങള്‍ പഠിക്കുക എന്നതാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍ അത് 60 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. അന്ന് തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളെക്കുറിച്ച് ആരും ചര്‍ച്ചകള്‍ നടത്തിരിരുന്നില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി അത് ചിതറിക്കിടക്കുകയായിരുന്നു. മഹത്തായ മതങ്ങളിലും തത്വശാസ്ത്രങ്ങളിലും മഹാപ്രതിഭകളുടെ പഠനങ്ങളിലും ജീവിത വിജയം നേടിയ സ്ത്രീ-പുരുഷന്മാരിലും ചരിത്രത്തിലും ഒക്കെയായി. അവയെല്ലാം സമാഹരിക്കുക അത്യന്ത്യം ക്ലേശകരമായ ഒരു ജോലിയായിരുന്നു. പക്ഷെ, ലോകത്തിന് അതാവശ്യമുണ്ടെന്ന്‍ ഞാന്‍ മനസ്സില്ലാക്കി. അതുകൊണ്ട് ശ്രമകരമായ ആ കൃത്യം ഞാനേറ്റെടുത്തു.”

“അതിനുവേണ്ടി നടത്തിയ ഗവേഷണ പഠനങ്ങള്‍ ലളിതമായിരുന്നില്ല. അതുകൊണ്ടായിരിക്കണം അന്നേവരെ മറ്റാരും അതിന് തുനിയാതിരുന്നതും. മഹത്തായ മതങ്ങള്‍, തത്വശാസ്ത്രങ്ങള്‍, യുഗങ്ങളായി മഹാപുരുഷന്മാര്‍ നടത്തിയ ചിന്തകള്‍, ചരിത്രത്തിലും വര്‍ത്തമാനകാലത്തിലും അസൂയാര്‍ഹമായ വിജയങ്ങള്‍ കരസ്ഥമാക്കിയ സ്ത്രീ-പുരുഷന്മാരുടെ വിജയമാര്‍ഗ്ഗങ്ങള്‍. അവയൊക്കെ ശേഖരിക്കുവാന്‍ 40-വര്‍ഷത്തെ കഠിനശ്രമം ആവശ്യമായി വന്നു. ലളിതമായ ഭാഷയില്‍ ഏവര്‍ക്കും ഉപകരിക്കുന്ന രീതിയില്‍ അടുക്കും ചിട്ടയോടും കൂടി എഴുതി വെയ്ക്കുവാന്‍ മറ്റൊരു 10 വര്‍ഷവും. മൊത്തം 50 വര്‍ഷങ്ങള്‍! അന്‍പത് വര്‍ഷങ്ങളിലെ ഗവേഷണങ്ങള്‍, കണ്ടുപിടിത്തങ്ങള്‍ – ലളിതമായ ഭാഷയില്‍, ‘ആയിരം വിജയമാഗ്ഗങ്ങള്‍’ വരും തലമുറയ്ക്കുവേണ്ടി പകര്‍ത്തിവെയ്ക്കാന്‍ കഴിഞ്ഞ ഞാന്‍ സംതൃപ്തനാണ്. എൻറെ വരുംകാലജീവിതം ഉല്‍ക്കര്‍ഷേച്ചുക്കളായവരെ വിജയ മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുവാനും പുതിയ ഗവേഷണങ്ങള്‍ നടത്തുവാനും വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. ലോകം മുഴുവനുമുള്ള ജനങ്ങള്‍ക്ക് വിജയമാര്‍ഗ്ഗങ്ങള്‍ പകര്‍ന്നു നല്‍കുക ഇന്നെൻറെ ജീവിതവ്രതമായി ഞാന്‍ കരുതുന്നു.”

“ജീവിതം നമുക്ക് തനിയെ നിശ്ചയിക്കാവുന്നതേയുള്ളു. നിങ്ങള്‍ ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും അനുസരിച്ചുള്ള ജീവിതമാര്‍ഗ്ഗം തിരഞ്ഞെടുക്കാം. എന്നാല്‍ ജീവിതം മുഴുവന്‍ ആഹ്ളാദവും വിജയവും നേടാന്‍ 1000 വിജയമാര്‍ഗ്ഗങ്ങള്‍ തീര്‍ച്ചയായും സഹായിക്കും. നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതായിത്തീരാം. നിങ്ങള്‍ക്ക് ധനവാനാകണോ? …..ആരോഗ്യവാനാകണോ? …..കീര്‍ത്തിമാനാകണോ? …. സ്നേഹിക്കപ്പെടണമോ?…… സ്നേഹസമ്പന്നനായ, ഏറ്റവും മതിക്കുന്ന, സ്വഭാവ രൂപീകരണത്തില്‍ ശ്രദ്ധാലുവായ രക്ഷിതാവാണോ? …..ഉന്നതമായ ബിസിനസ്‌ എക്സിക്യൂട്ടീവ് ആകണോ? ….. ശക്തനായ നേതാവ് …….? പ്രഗത്ഭനായ അദ്ധ്യാപകന്‍………? കഴിവുറ്റ സെയില്‍സ്മാന്‍……? ഉന്നതമായ വ്യവസായ ശൃംഖലയുടെ ഉടമ……? എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വെച്ചാല്‍ അതൊക്കെ നേടിയെടുക്കാന്‍ 1000 വിജയമാര്‍ഗ്ഗങ്ങള്‍ സഹായിക്കും എന്നെനിക്ക് ഉറപ്പുണ്ട്. അവ പഠിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്താല്‍ മാത്രം മതിയാകും.”

“ചെറിയ കുട്ടിയായിരിക്കുമ്പോള്‍ സംസാരിക്കാനുള്ള ശേഷി എനിക്ക് തീരെ ഇല്ലായിരുന്നു. പതിനേഴാം വയസ്സുവരെ എനിക്കതിന് കഴിഞ്ഞിരുന്നില്ല. അക്കാലത്ത് ‘സ്പിച്ച് തെറാപ്പി’ സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ‘തെളിയിക്കപ്പെട്ട വിജയമാർഗ്ഗങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയപ്പോൾ , എൻറെതായ ഒരു ‘സ്പീച് തെറാപ്പി’ ഞാൻ കണ്ടുപിടിച്ചു. സുഗമമായി സംസാരിക്കാൻ പഠിച്ചു . അതോടെ ഞാന്‍ പ്രസംഗിക്കാന്‍ തുടങ്ങി. ‘വോയ്സ് ഓഫ് അമേരിക്ക’യിലൂടെ ലോകത്തോടുമുഴുവന്‍ സംസാരിച്ചു. പ്രസിദ്ധമായ നാഷണല്‍ സ്പീക്കേഴ്സ് അസോസിയേഷനിലെ സജീവാംഗമായി. ‘ഹു ഈസ്‌ ഹു ഇന്‍ പ്രൊഫഷണല്‍ സ്പീക്കിംഗി’ല്‍ എന്നെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പതിനേഴാം വയസ്സുവരെ സംസാരിക്കാന്‍ ശേഷി ഇല്ലാതിരുന്ന ഞാന്‍ ലോകത്തിലെ മികച്ച പ്രസംഗകനായി തീര്‍ന്നത് ‘തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍’ സ്വീകരിച്ചതുകൊണ്ടാണ്. നാല്‍പത്തഞ്ച് ഡോളര്‍ പ്രതിമാസ ശമ്പളത്തില്‍ ഓഫീസ് ബോയിയായി ജോലി നോക്കുമ്പോള്‍ എനിക്ക് മറ്റൊന്നുമില്ലായിരുന്നു. അന്ന് ഞാന്‍ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും അത് ജീവിതത്തില്‍ പകര്‍ത്താനും ശ്രമിച്ചു. അതുകൊണ്ട് അമേരിക്കയിലെ 67 ശതമാനം വരുന്ന സാധാരണക്കാരില്‍ ഒരാളായി എനിക്ക് ജീവിതം ഒടുക്കേണ്ടിവന്നില്ല . അമേരിക്കൻ ജനതയിൽ 67 ശതമാനം തകർന്ന ജീവിതം നയിക്കുന്നവരാണ്. അവര്‍ കടത്തില്‍ മുങ്ങിക്കഴിയുന്നു. ഉള്ള സമ്പത്തിനേക്കാള്‍ കൂടുതല്‍ കടവുമായി. 10 ശതമാനം വരുന്ന ഉന്നതരില്‍ ഒരാളായി ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. കഴിയുമെങ്കില്‍ കോടീശ്വരന്മാരായ ഒരു ശതമാനത്തില്‍ ഒരാളാകുക എന്ന് ഞാന്‍ അഭിലഷിച്ചു. ഒരു ഓഫീസ്ബോയി ആയിരിക്കുമ്പോള്‍ത്തന്നെ, ജീവിത വിജയം നേടാനുള്ള ഏക മാര്‍ഗ്ഗം ‘തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍’ പഠിക്കുകയും അത് പ്രയോഗത്തില്‍ വരുത്തുകയും ആണെന്ന് ഞാന്‍ സ്വയം മനസ്സിലാക്കിയിരുന്നു.” ( തുടരും )

Share: