റിസോഴ്സ് അധ്യാപക നിയമനം
സര്‍വ ശിക്ഷാ അഭിയാന്റെ സംയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ ഓട്ടിസം സെന്ററുകളില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കും.
യോഗ്യത – പ്ലസ് ടൂ, ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത റഗുലര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍-എ.എസ്.ഡി)/ഡിഗ്രി/ഡിപ്ലോമയും(ആര്.സി.ഐ അംഗീകൃതം)/ടി.ടി.സി/ബി. എഡ്. ടി.ടി.സി/ബി. എഡ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അംഗീകൃത സ്പെഷ്യല്‍ എഡ്യൂക്കേഷന്‍(എ.എസ്.ഡി) ഡിഗ്രി/ഡിപ്ലോമ മാത്രമുള്ളവരെയും പരിഗണിക്കും. (സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിഗ്രി/ഡിപ്ലോമയില്ലാത്ത അപേക്ഷകരെ പരിഗണിക്കില്ല).
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം അപേക്ഷ നവംബര്‍ 20 നകം ജില്ലാ പ്രോജക്ട് ഓഫീസ്, സര്‍വ ശിക്ഷാ അഭിയാന്(എസ്.എസ്.എ), ആനന്ദ്, വീട് നമ്പര്‍-72, തേവള്ളി പി.ഒ, കൊല്ലം-691009 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0474-2794098.