റസിഡന്റ് ട്യൂട്ടര്‍

Share:

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വനിതകളായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെയും ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെയും അദ്ധ്യാപകര്‍ക്കും വിരമിച്ച കോളേജ് അദ്ധ്യാപകര്‍ക്കും ബിരുദാനന്തരബിരുദവും, ബി.എഡും ഉളളവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസ ഹോണറേറിയം 7500 രൂപ.

റസിഡന്റ ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ്. ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍/സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശുപാര്‍ശ എന്നിവ സഹിതം വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 26 -ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പുരുഷ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെയും ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെയും അദ്ധ്യാപകര്‍ക്കും വിരമിച്ച കോളേജ് അദ്ധ്യാപകര്‍ക്കും ബിരുദാനന്തരബിരുദവും, ബി.എഡും ഉളളവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസ ഹോണറേറിയം 7500 രൂപ.

റസിഡന്റ ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ്. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍/സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശുപാര്‍ശ സഹിതം അപേക്ഷകര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 30-ന് രാവിലെ 10-ന് കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.

Share: