റിസർവ് ബാങ്കിൽ ഓഫീസ് അറ്റൻഡന്റ്: 526 ഒഴിവുകൾ
ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഓഫീസിൽ ഉള്ള 47 ഒഴിവുകൾ ഉൾപ്പെടെ ആകെ 526 ഒഴിവുകളാണുള്ളത്..
അഹമ്മദാബാദ്- 39, ബംഗളൂരു-58, ഭോപ്പാൽ- 45, ചണ്ഡിഗഡ് ആന്ഡ് ഷിംല- 47, ചെന്നൈ-10, ഗുവാഹാട്ടി-10, ഹൈദരാബാദ്- 27, ജമ്മു-19, ലക്നോ- 13, കോൽക്കത്ത-10, മുംബൈ- 165, നാഗ്പുർ-9, ന്യൂഡൽഹി- 27
യോഗ്യത: പത്താംക്ലാസ്, ബിരുദധാരികളും മറ്റ് ഉയർന്ന യോഗ്യതയുള്ളവരും അപേക്ഷിക്കേണ്ടതില്ല.
പ്രായം: 18നും 25നും ഇടയിൽ.
2017 നവംബർ ഒന്ന് അടിസ്ഥാനമക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: റീസണിംഗ്, ഇംഗ്ലീഷ്, ജനറൽ അവേർനസ്, ന്യൂമറിക്കൽ എബിലിറ്റി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ടെസ്റ്റിന്റെയും ലാംഗ്വേജ് പ്രൊഫിഷൻസ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: എസ്സി, എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും വിമുക്തഭടൻമാർക്കും 50 രൂപയും മറ്റു വിഭാഗക്കാർക്ക് 450 രൂപയും. ഫീസ്ഓൺലൈനായി അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.rbi.org.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഫീസ് അടച്ചു കഴിഞ്ഞാൽ അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കണം.
ഏതെങ്കിലും ഓഫീസിൽ ഒരു ഒഴിവിലേക്കു മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. കൂടുതൽ വിവരങ്ങൾ www.rbi.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വിജ്ഞാപനം വിശദമായി വായിച്ചു മനസിലാക്കിയശേഷം അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഏഴ്.