റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്
കിര്‍ടാഡ്‌സില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് മാസ ഓണറേറിയത്തിനു താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവാണുള്ളത്. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ആന്ത്രോപ്പോളജി/സോഷ്യോളജി വിഷയത്തില്‍ കുറഞ്ഞത് രണ്ടാം ക്ലാസോടെ ലഭിച്ച ബിരുദാനന്തര ബിരുദം. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ, സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത (പട്ടിക വിഭാഗ മേഖലയില്‍ കൂടുതല്‍ അഭിലഷണീയം) ഗവേഷണ പരിചയം ഉണ്ടായിരിക്കണം എന്നിവയാണ് യോഗ്യതകള്‍. പ്രതിമാസം 17,000 രൂപ ഓണറേറിയവും 3,000 രൂപ യാത്രാബത്തയും നല്‍കും.
2018 ജനുവരി ഒന്നിന് 35 വയസില്‍ കൂടുവാന്‍ പാടില്ല. പട്ടിക, പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ , പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍, സമുദായം, വയസ്, പ്രവൃത്തിപരിചയം എന്നിവ കാണിച്ച് വെള്ളക്കടലാസില്‍ ടൈപ്പ് ചെയ്തതോ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയതോ ആയ അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ആമുഖ കത്തു സഹിതം ഡയറക്ടര്‍, കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട്-673 017 എന്ന വിലാസത്തില്‍ ജൂണ്‍ 30 ന് വൈകിട്ട് അഞ്ചിന് മുന്‍പ് ലഭിക്കണം.