ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ പി.ജി പ്രവേശനം

Share:

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460 – 2206050), ചീമേനി (0467 – 2257541), കൂത്തുപറമ്പ് (0490 – 2362123), പയ്യന്നൂര്‍ (നെരുവമ്പ്രം) (0497 – 2877600), മഞ്ചേശ്വരം (04998-215615), മാനന്തവാടി (04935 – 245484) അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in ല്‍ ലഭ്യമാണ്.

അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 400 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. കോളേജുകളില്‍ നേരിട്ടും ഫീസ് അടയ്ക്കാം. കൂടുതള്‍ വിവരങ്ങള്‍ കോളേജുകളില്‍ നിന്ന് ലഭിക്കും.

Tagsihrd
Share: