റിസർച്ച് അസിസ്റ്റൻറ്: അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് റിസർച്ച് അസിസ്റ്റൻറിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: പ്രസക്തമായ വിഷയത്തിൽ (മെഡിക്കൽ മൈക്രോബയോളജി/മോളിക്യുലാർ ബയോളജി/ബയോടെക്നോളജി) ബിരുദാനന്തര ബിരുദം.

അഭിലഷണീയമായ യോഗ്യതകൾ:

1. മോളിക്യുലാർ ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ പ്രവൃത്തിപരിചയം

2. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലും ഡാറ്റാ മാനേജ്മെൻറിലും ഉള്ള അറിവ്

ഏകീകരിച്ച വേതനം മറ്റ് അലവൻസുകൾ ഇല്ലാതെ : രു 35,000 /-

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് നാലിന് രാവിലെ 11 മണിക്ക് (ബന്ധപ്പെട്ട പ്രായം. യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം) അഭിമുഖത്തിൽ പങ്കെടുക്കാം.

 

Share: