റിസര്‍ച്ച് ഫെല്ലോ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് കിര്‍ടാഡ്‌സില്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ റിസര്‍ച്ച് ഫെല്ലോ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കൃഷി വിജ്ഞാനത്തില്‍ സെക്കന്റ് ക്ലാസോടെ ബിരുദമാണ് യോഗ്യത.
ആറ് മാസത്തെ നിയമനത്തിന് പ്രതിമാസം 27500 രൂപ ഓണറേറിയമായി ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ഈ മാസം 14 ന് രാവിലെ 11 മണിക്ക് യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
ഫോണ്‍ : 0495 2356805