സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യണം

294
0
Share:

നഗരകാര്യ വകുപ്പില്‍ നിന്നും കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം രജിസ്ട്രേഷന്‍ നേടിയിട്ടുളള എഞ്ചിനീയര്‍/ആര്‍ക്കിടെക്റ്റ്/സൂപ്പര്‍വൈസര്‍ എന്നിവര്‍ സര്‍ക്കാര്‍ സര്‍വ്വീസിലോ അനുബന്ധ സര്‍വ്വീസുകളിലോ സേവനത്തില്‍ പ്രവേശിക്കുന്ന പക്ഷം രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നഗരകാര്യ വകുപ്പ്് റീജിയനല്‍ ജോയിന്റെ ഡയറക്ടര്‍ അറിയിച്ചു.

സര്‍വ്വീസില്‍ പ്രവേശിച്ചതിനു ശേഷവും ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കെട്ടിട നിര്‍മ്മാണ പ്ലാനും അപേക്ഷകളും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കുന്നതായി പരാതി ലഭിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

ഇത്തരത്തില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് വകുപ്പുതല നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യും.

ഫോണ്‍ : 0495 2720340.

Share: