റിക്രൂട്ട്മെൻറ് റാലി 24നും 25നും
172 ഇന്‍ഫന്ററി ബറ്റാലിയന് (ടെറിറ്റോറിയല്‍ ആര്‍മി) മദ്രാസ് (ന്യു റെയ്സിങ് യൂണിറ്റ്) ആൻറമാന്‍ നിക്കോബാര്‍ ഐലന്റിലെ ക്ളര്‍ക്ക്, വിവിധ ട്രേഡ്സ്മെന്‍ തസ്തികകളിലെ ഒഴിവിലേക്ക് റിക്രൂട്ട്മെൻറ് റാലി നടത്തുന്നു.
ജനുവരി 24-ന് ശാരീരികക്ഷമതാപരീക്ഷയും മെഡിക്കല്‍ ചെക്ക് അപ്പും രേഖകളുടെ പരിശോധനയും നടത്തും. ഇന്റര്‍വ്യു 25-നായിരിക്കും.
ക്ളാര്‍ക്ക് തസ്തികയിലേക്ക് നാല് ഒഴിവും വിവിധ ട്രേഡ്സ്മെന്‍ തസ്തികകളിലേക്ക് ഒമ്പത് ഒഴിവുമാണുള്ളത്.
ബാംഗലൂരുവിലെ ബെന്സന് ടൗണിലെ ഇന്ദര്ഗില് ലൈന്‍സിലാണ് റിക്രൂട്ട്മെന്റ് റാലി നടക്കുക. ഷെഫ്, മെസ്കീപ്പര്‍, എക്യുപ്മെന്റ് റിപ്പയറര്‍, ടയ്ലര്‍, ആര്‍ട്ടിസന്‍ (മെറ്റല്‍ വര്‍ക്ക്), സ്റ്റ്യുവാര്‍ഡ് എന്നീ ട്രെഡ്സ്മാന് തസ്തികകളിലാണ് ഒഴിവ്.
എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന തസ്തികയില്‍ പരിചയസമ്പത്ത് അഭികാമ്യം; പ്ളസ്ടുവിന് 60 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചവര്‍ക്ക് ക്ളര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.
ഓരോ വിഷയത്തിനും അമ്പത് ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഇംഗ്ളീഷും കണക്ക്/ അക്കൗണ്ട്സ്/ബുക്ക് കീപ്പിങ് പത്തിലോ പന്ത്രണ്ടിലോ പഠിച്ചിരിക്കണം. പ്രായം: 18-നും 42-നും മധ്യേ .