ആർഇസി ലിമിറ്റഡിൽ ഓഫീസർ/ മാനേജർ : 125 ഒഴിവുകൾ
ഓഫീസർ/ മാനേജർ തസ്തികകളിലെ 125 ഒഴിവുകളിലേക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.
ഓഫീസർ (എൻജിനിയറിംഗ്): 53 ഒഴിവ്
യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ എൻജിനിയറിംഗ്/ മെക്കാനിക്കൽ ഫസ്റ്റ് ക്ലാസോടെ റെഗുലർ ഫുൾടൈം ബിഇ/ ബിടെക്/എംഇ/ എംടെക് തത്തുല്യം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 33 വയസ് കവിയരുത്.
വാർഷിക വേതനം : പത്തുലക്ഷം രൂപ.
ഓഫീസർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)- 34 ഒഴിവ്
യോഗ്യത: ചാർട്ടേഡ് അക്കൗണ്ടൻസി/ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 33 വയസ് കവിയരുത്.
വാർഷിക വേതനം 10 ലക്ഷം രൂപ.
മറ്റ് ഒഴിവുകൾ: ജനറൽ മാനേജർ (എൻജിനിയറിംഗ്)- 2 , മാനേജർ (എൻജിനിയറിംഗ്)-2, ഡെപ്യൂട്ടി മാനേജർ (എൻജിനിയറിംഗ്)- 2, ഡെപ്യൂട്ടി മാനേജർ (എഫ് ആൻഡ് വി)-2, , മാനേജർ (എഫ് ആൻഡ് വി)- 1, അസിസ്റ്റന്റ് മാനേജർ (എച്ച്ആർ)- 1, മാനേജർ (ഐടി)- 1, ഡെപ്യൂട്ടി മാനേജർ (ഐടി)- 3, അസിസ്റ്റന്റ് മാനേജർ (എൻജിനിയറിംഗ്)- 2, അസിസ്റ്റന്റ് മാനേജർ (ഐടി)- 3, ഓഫീസർ (ഐടി)-2, ജനറൽ മാനേജർ (കോർപറേറ്റ് കമ്യൂണിക്കേഷൻ)- 1, ഡെപ്യൂട്ടി മാനേജർ (കോർപറേറ്റ് കമ്യൂണിക്കേഷൻ)- ഒന്ന്, അസിസ്റ്റന്റ് മാനേജർ (കോർപറേറ്റ് കമ്യൂണിക്കേഷൻ)- ഒന്ന്, ഓഫീസർ (കോർപറേറ്റ് കമ്യൂണിക്കേഷൻ)- 1, ചീഫ് മാനേജർ (കന്പനി സെക്രട്ടേറിയറ്റ്)-1, ഓഫീസർ (കന്പനി സെക്രട്ടേറിയറ്റ്)-1, മാനേജർ (ലോ)- 1, ഓഫീസർ (ലോ)-2, ഓഫീസർ (കോർപറേറ്റ് സോഷ്യൽ റെസ്പോണ്‍സബിലിറ്റി)-1, അസിസ്റ്റന്റ് ഓഫീർ (അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ലെയ്സണ്‍)- 3, അസിസ്റ്റന്റ് ഓഫീസർ (സെക്രട്ടേറിയൽ)-2, ഓഫീസർ (രാജ്ഭാഷ)- 1, അസിസ്റ്റന്റ് ഓഫീസർ (രാജ്ഭാഷ)-1.
സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസിളവ് ലഭിക്കും.
അപേക്ഷാഫീസ്: 1000 രൂപ. (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ബാധകമല്ല).
വിശദവിവരങ്ങൾ https://recindia.nic.in/ ൽ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 15.