ആർ.സി.സി യിൽ സീനിയർ റെസിഡന്റ്

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താൽക്കാലിക ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അനസ്‌തേഷ്യോളജി, റേഡിയോ ഡയഗനോസിസ്, സർജിക്കൽ ഓങ്കോളജി (ഇ.എൻ.റ്റി), സർജിക്കൽ ഓങ്കോളജി (ഗൈനക്കോളജിക്കൽ ഓങ്കോളജി), മെഡിക്കൽ ഓങ്കോളജി, പത്തോളജി, ന്യൂക്ലിയർ മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 30.
കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in