സബ് ഇൻസ്പെക്ടർ /കോണ്‍സ്റ്റബിള്‍ : 4660 ഒഴിവുകൾ
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, സ്പെഷൽ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവിടങ്ങളിലെ കോണ്‍സ്റ്റബിൾ, സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. സബ് ഇൻസ്പെക്ടർ 452 , കോണ്‍സ്റ്റബിൾ 4208 എന്നിങ്ങനെയാണ് ഒഴിവുകൾ. സ്ത്രീകൾക്കും അവസരമുണ്ട്.
തസ്തികകളും ഒഴിവും : സബ് ഇൻസ്പെക്ടർ 452 (പുരുഷൻ 384, വനിത-68), കോണ്‍സ്റ്റബിൾ-4208 (പുരുഷൻ-3577, വനിത 631).
വിദ്യാഭ്യാസ യോഗ്യത: സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ബിരുദമാണു യോഗ്യത. കോണ്‍സ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താംക്ലാസ് പാസായിരിക്കണം.
ശമ്പളം: സബ് ഇൻസ്പെക്ടർക്ക് 35,400 രൂപയും കോണ്‍സ്റ്റബിളിന് 21,700 രൂപയുമാണ് തുടക്കം.
പ്രായം: സബ് ഇൻസ്പെക്ടർക്ക് 20-28 വയസ്, കോണ്‍സ്റ്റബിളിന് 18-28 വയസ്. 01.07.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക (അർഹർക്ക് ഇളവ്).
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടിയിരിക്കണം. കോഴ്സിന്റെ അവസാനവർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്.
ഫീസ്: 500 രൂപ. വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും മതന്യൂനപക്ഷങ്ങൾക്കും വിമുക്തഭടന്മാർക്കും 250 രൂപ. ഇവർക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരായാൽ ബാങ്ക് ചാർജ് ഒഴികെയുള്ള തുക മടക്കിനൽകും.
ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ: 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതത് ആർആർബിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഓണ്‍ലൈനായി മേയ് 14 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ www.rrbthiruvananthapuram.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും