കായിക താരങ്ങൾക്ക് റെയില്‍വേയിൽ അവസരം

Share:

സൗത്ത് വെസ്റ്റേൺ റെയില്‍വേയിൽ ഗ്രൂപ്പ് സി തസ്തികകളിൽ സ്പോര്‍ട്സ് ക്വാട്ടയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അത്ലറ്റിക്സ്‌, ബാസ്ക്കറ്റ് ബോള്‍(വുമന്‍), ഷട്ടില്‍ ബാഡ്മിന്‍റന്‍, സൈക്ലിംഗ്, വോളിബോള്‍, വാട്ടര്‍ പോളോ എന്നീ ഇനങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് അവസരം. 21 ഒഴിവുകലാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം/തത്തുല്യം അല്ലെങ്കില്‍ പത്താം ക്ലാസ്സും ഐ.ടി.ഐ യും.
പ്രായം: 2018 ജനുവരി 1 ന് 18 നും 25 നും മദ്ധ്യേ/
ശമ്പള സ്കെയില്‍: 5200 -20200 + ഗ്രേഡ് പേ 1900
കായിക രംഗത്ത് 1.4.2015 നു ശേഷം ഇനി പറയുന്ന നേട്ടങ്ങളിൽ ഏതെങ്കിലും ഒന്ന് കരസ്തമാക്കിയവര്‍ക്ക് അപേക്ഷിക്കാം:
ഒളിമ്പിക്സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍ (സീനിയര്‍ കാറ്റഗറി)
അന്താരാസ്ത്ര ചമ്ബ്യന്ഷിപ്പ്/ലോക കപ്പ മത്സരങ്ങള്‍ (ജൂനിയര്‍/സീനിയര്‍)/ലോകചാബ്യ൯ ഷിപ്പ് (ജൂനിയര്‍/സീനിയര്‍), കോമണ്‍ വെല്‍ത്ത് ഗെയിംസ്(സീനിയര്‍) എന്നിവയിലൊന്നിൽ രാജ്യത്തെ പ്രതിനിധീകരിച്ചവര്‍.
കോമണ്‍ വെല്‍ത്ത് ചാമ്പ്യ൯ ഷിപ്പ്(ജൂനിയര്‍/സീനിയര്‍) ഏഷ്യാ കപ്പ് അല്ലെങ്കിൽ ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പ്(ജൂനിയ൪/സീനിയര്‍)സ്റ്റാഫ് ഗെയിംസ്(സീനിയര്‍)/യു.എസ്. ഐ.സി (വേള്‍ഡ് റെയില്‍വേസ് ചാമ്പ്യ൯ ഷിപ്പ്‌(സീനിയര്‍) ഇവയില്‍ ഏതിലെങ്കിലും ആദ്യ 3 സ്ഥാനങ്ങളിലൊന്ന്‍ ലഭിച്ചവര്‍.
സീനിയര്‍/യൂത്ത്/ജൂനിയര്‍ നാഷ൯ ചാമ്പ്യന്‍ ഷിപ്പുകളിൽ ആദ്യ മൂന്നും സ്ഥാനങ്ങളിലൊന്ന്‍ ലഭിച്ചവര്‍.
ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിലുള്ള നാഷണൽ ഗെയിംസുകളിൽ ആദ്യ 3 സ്ഥാനങ്ങളിൽ ഒന്ന്‍ ലഭിച്ചവര്‍.
അസോസിയേഷന്‍ ഓഫ് ഇന്ത്യ൯ യൂണിവേഴ്സിറ്റീസിന്‍റെ ആഭിമുഖ്യത്തിലുള്ള ഓൾ ഇന്ത്യാ ഇന്‍റർ യൂണിവേഴ്സിറ്റി ചാമ്പ്യ൯ ഷിപ്പുകളിൽ ആദ്യ 3 സ്ഥാങ്ങളിലൊന്ന് ലഭിച്ചവര്‍.
അപേക്ഷാ ഫോറം www.rrchubli.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷാ ഫീസ്‌: 500 രൂപ. സ്ത്രീകള്‍/ഭിന്നശേഷിക്കാര്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍, വിമുക്ത ഭടന്മാര്‍, ന്യൂന പക്ഷങ്ങള്‍ , സാമ്പത്തിക പിന്നാക്കം നില്‍ക്കുന്നവർ എന്നിവര്‍ക്ക് 250 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 12

Share: