കായികതാരങ്ങൾക്ക് അവസരം
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് , ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ കായികതാരങ്ങളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആർച്ചറി (പുരുഷൻ): ഒന്ന്, ആർച്ചറി (സ്ത്രീ): ഒന്ന്, അത്ലറ്റിക്സ് (പുരുഷൻ): ഒന്ന്, അത്ലറ്റിക്സ് (സ്ത്രീ): ഒന്ന്, ബാസ്കറ്റ് ബോൾ (പുരുഷൻ): മൂന്ന്, ബാസ്കറ്റ് ബോൾ (സ്ത്രീ): മൂന്ന്, ക്രോസ്കണ്ട്രി (പുരുഷൻ): ഒന്ന്, ക്രോസ്കണ്ട്രി (സ്ത്രീ): ഒന്ന്, ഫുട്ബോൾ (പുരുഷൻ): നാല്, ഗോൾഫ് (പുരുഷൻ): രണ്ട്, ഹാൻഡ്ബോൾ (സ്ത്രീ): മൂന്ന്, ഖോ-ഖോ (സ്ത്രീ): മൂന്ന്, പവർലിഫ്റ്റിംഗ് (പുരുഷൻ): ഒന്ന്, വെയ്റ്റ്ലിഫ്റ്റിംഗ് (സ്ത്രീ): ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായം: 18- 25.
ശന്പളം: 5200- 202000 രൂപ.
വിദ്യാഭ്യാസ യോഗ്യത:
ലവൽ 2, 3 തസ്തികകളിൽ: ടെക്നിക്കൽ ഒഴിവുകളിൽ പത്താംക്ലാസും ഐടിഐയും നോണ്‍ ടെക്നിക്കൽ ഒഴിവുകളിൽ പ്ലസ്ടു.
ലെവൽ 4: ബിരുദം അല്ലെങ്കിൽ ഫസ്റ്റ് ഇയർ ബിഎസ്സി ഫിസിക്സ് അല്ലെങ്കിൽ പ്ലസ്ടുവും സ്റ്റെനോഗ്രാഫിയും ( ഇംഗ്ലീഷ്/ ഹിന്ദി)
ലവൽ 5: ബിരുദം.
തെരഞ്ഞെടുപ്പ്: സ്പോർട്സ് ട്രയലിന്റെയും സർട്ടിഫിക്കറ്റ് വേരിഫിക്കേഷന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 500 രൂപ. എസ്സി/ എസ്ടി വിഭാഗക്കാർ, വനിതകൾ, ന്യൂനപക്ഷവിഭാഗക്കാർ, സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ.
അപേക്ഷിക്കേണ്ട വിധം: www.secr.indianrailways.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് www.secr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23.