ഈസ്റ്റേണ്‍ റെയില്‍വേ: 2907 ഒഴിവുകൾ

Share:

ഈസ്റ്റേണ്‍ റെയില്‍വേയുടെ വര്‍ക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2907 ഒഴിവുകളാണുള്ളത്.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി., അതത് ട്രേഡില്‍ ഐ.ടി.ഐ.
പ്രായം: 2019 ജനുവരി 1-ന് 15-24..എസ്.സി., എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും അംഗപരമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് നിയമാനുസൃതവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.
അപേക്ഷാ ഫീസ്: 100 രൂപ.
അപേക്ഷ: http://www.rrcer.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 14
കൂടുതല്‍ വിവരങ്ങള്‍ http://www.rrcer.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share: