റേഡിയോളജിസ്റ്റ് നിയമനം
ഇടുക്കി: പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി (ആഴ്ചയില്‍ ഒരു പ്രവൃത്തിദിവസം വീതം) റേഡിയോളജിസ്റ്റിനെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എംബിബിഎസ് ബിരുദം, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍, റേഡിയോ ഡയഗ്നോസ്റ്റിക്‌സില്‍ എംഡി അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡി.എന്‍.ബി.
പ്രായം : 2024 മാര്‍ച്ച് ഒന്നിന് 70 വയസ്സ് കവിയരുത്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 21 ന് രാവിലെ 10 മണിക്ക് പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.