റേഡിയോഗ്രാഫർ ഒഴിവ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത ഗവ: അംഗീകൃത ഡി.ആര്‍.റ്റി കോഴ്‌സ്, പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23-ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.