ജില്ലാതല ക്വാളിറ്റി മോണിറ്റർ നിയമനം

Share:

തൃശൂർ ജില്ലയിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാതല ക്വാളിറ്റി മോണിറ്റർ എംപാനൽ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത: തദ്ദേശസ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകൾ/പൊതുമേഖ സ്ഥാപനങ്ങളിൽ നിന്നും സിവിൽ/അഗ്രികൾച്ചർ എഞ്ചിനീയറിങ് വിഭാഗത്തിൽ അസി. എഞ്ചിനീയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ചവർ.

പ്രായം: 65 വയസ്സിന് താഴെ.

ഒഴിവുകളുടെ എണ്ണം: 10.

വേതനം: ഒരു ദിവസത്തെ സൈറ്റ് വിസറ്റിന് യാത്രബത്ത ഉൾപ്പെടെ 1425/- എന്ന പ്രതിദിന വേതന നിരക്കിൽ ഒരു മാസം പരമാവധി 21735 രൂപ.

നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ. നിയമന കാലാവധി ഒരു വർഷം.

ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സർവീസ് രേഖ എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം യോജിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം, അയ്യന്തോൾ പി ഒ, തൃശൂർ 680 003 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട അവസാന തിയതി : നവംബർ 29 വൈകുന്നേരം അഞ്ച് മണി

Share: