സൈക്കോളജിസ്റ്റ് നിയമനം
മലപ്പുറം: വനിതാ ശിശു വികസന വകുപ്പിനു കീഴിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒ.ആർ.സി സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത: സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജിയില്‍ ഉള്ള ബിരുദാനന്തര ബിരുദം, ചൈൽഡ് ഹുഡ് ഇമോഷണൽ ഡിസോർഡേഴ്സ് മേഖലയിലെ പ്രവൃത്തി പരിചയം .
പ്രായം : 2024 സെപ്റ്റംബർ ഒന്നിന് 40 വയസ്സ് കവിയരുത്.
യോഗ്യരായവര്‍ക്കായി മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റില്‍ വെച്ച് സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് ഇൻറ ർവ്യൂ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0483 297 8888, 9020290276.