സൈക്കോളജിസ്റ്റ് വാക്-ഇന്‍-ഇന്‍റര്‍വ്യൂ

Share:

എറണാകുളം : പുല്ലേപ്പടിയിലുളള സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സദ്ഗമയ സ്പെഷ്യല്‍ ക്ലീനിക്കിലെ സൈക്കോളജിസ്റ്റ് ഒഴിവിലേക്ക് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു.
ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് എം.എസ്.സി/എം.എ ക്ലിനിക്കല്‍ സൈക്കോളജി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് പങ്കെടുക്കാം.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസല്‍ രേഖകളും ബയോഡാറ്റയും സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10.30ന് പുല്ലേപ്പടിയിലുളള ജില്ലാ ഹോമിയെ ആശുപത്രിയില്‍ അഭിമുഖത്തിന് പങ്കെടുക്കണം.
കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2401016.

Share: