സൈക്കോളജി അപ്രൻറിസ്

കോഴിക്കോട് : കോടഞ്ചേരി ഗവണ്മെൻറ് കോളേജിൽ സൈക്കോളജി അപ്രൻറിസായി താത്കാലിക നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾക്ക് റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ എം.എസ്സി) ഉണ്ടായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം.
താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 19 ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
കൂടുതൽ വിവരങ്ങൾക്ക്: 8289853275