സൈക്കോളജി അപ്രൻ്റീസ് ഒഴിവ്

തൃശൂർ : കുട്ടനെല്ലൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിൽ 2022-23 അധ്യയനവർഷത്തിൽ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രൻറിസിനെ താത്കാലികമായി നിയമിക്കുന്നു.
റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 19ന് രാവിലെ 10.30ന് ഓഫീസിൽ ഹാജരാകണം.