സൈക്കോളജി അപ്രൻറിസ് നിയമനം

കണ്ണൂർ : പെരിങ്ങോം ഗവ കോളേജില്‍ ഈ അധ്യയന വര്‍ഷം സൈക്കോളജി അപ്രൻറിസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം സപ്തംബര്‍ 18 ന് രാവിലെ 11 മണിക്ക് മുഖാമുഖത്തിന് കോളേജില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍: 04985 295440.