സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍
ഇടുക്കി: ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സൈക്യാട്രിസ്റ്റിന് എം.ബി.ബി.എസ് എം.ഡി/ഡി.എന്‍.ബി/ഡിപ്ലോമ സൈക്യാട്രിയും മെഡിക്കല്‍ ഓഫീസര്‍ക്ക് എം.ബി.ബി.എസും ആണ് അടിസ്ഥാന യോഗ്യത.
പ്രായം 40 കവിയരുത്.
മാസശമ്പളം: 51,600.
യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ നോഡല്‍ ഓഫീസര്‍, ജില്ലാ മാനസികാരോഗ്യ പരിപാടി ഇടുക്കി, ജില്ലാ ആശുപത്രി തൊടുപുഴ എന്ന വിലാസത്തില്‍ മാര്‍ച്ച് 20നു മുമ്പായി തപാലിലോ അപേക്ഷിക്കണം.
ഫോണ്‍ 9496886418.