സൈക്യാട്രിസ്റ്റ്, പ്രൊജക്ട് ഓഫീസര്‍ , കൗണ്‍സിലര്‍

Share:

കൊച്ചി: ദേശീയ ആരോഗ്യദൗത്യം എറണാകുളത്തിന് കീഴില്‍ സൈക്യാട്രിസ്റ്റ്, പ്രൊജക്ട് ഓഫീസര്‍ (ജില്ലാ മാനസികാരോഗ്യപദ്ധതി), കൗണ്‍സിലര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷഫോറത്തോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്‌ലിസ്റ്റ്, വയസ്, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം ഫെബ്രുവരി എട്ടിന് വൈകിട്ട് മൂന്നിനു മുമ്പായി ദേശീയ ആരോഗ്യദൗത്യം എറണാകുളം ജില്ലാ ഓഫീസില്‍ നേരിട്ടോ റജിസ്റ്റേഡ് തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി

http://www.arogyakeralam.gov.in/ index.php/careers-/opportunities/294

എന്ന വെബ്‌സൈറ്റ്‌സന്ദര്‍ശിക്കുക

Share: