സൈക്കോളജി അപ്രൻറിസ് ഒഴിവ്

തിരുവനന്തപുരം: തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി ഡിപ്പാർട്ട്മെൻറിൽ ഒരു സൈക്കോളജി അപ്രൻറിസിനെ ആവശ്യമുണ്ട്.
റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്.
താല്പര്യമുള്ളവർ അസൽ രേഖകളുമായി ഒക്ടോബർ 13 ന് രാവിലെ 11ന് ഇൻറർവ്യൂവിനായി കോളേജിൽ ഹാജരാകണം.
ഫോൺ: 0471-2323964, 9447345825,
വെബ്സൈറ്റ്: www.gctetvpm.ac.in